മെഡിക്കല്‍ കോഴ വിവാദത്തില്‍ എം.ടി രമേശിനെ വിജിലന്‍സ് ചോദ്യം ചെയ്യും

single-img
21 October 2017

തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദത്തില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിന് വിജിലന്‍സ് നോട്ടീസ്. ഈ മാസം 31ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മെഡിക്കല്‍ കോളേജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ വാങ്ങിയെന്നാണ് ആരോപണം. ഇതില്‍ എം.ടി രമേശിനും പങ്കുണ്ടെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് നിലവില്‍ വിജിലന്‍സ് സംഘം അന്വേഷണം നടത്തുന്നത്.