ദുബായില്‍ 51 കാരിയും 26കാരനുമായുള്ള അവിഹിത ബന്ധം പോലീസ് പൊക്കി; മുമ്പ് പ്രവാസി യുവാവുള്‍പ്പെടെ നിരവധി പേരെ വീട്ടില്‍ താമസിപ്പിച്ചിരുന്നതായി വീട്ടമ്മ

single-img
21 October 2017

51 കാരിയായ സ്ത്രീക്കും 26കാരനായ യുവാവിനും എതിരെ അവിഹിത കുറ്റം ചുമത്തി ദുബായ് പോലീസ് കേസെടുത്തു. യുവാവു തന്നെ അക്രമിച്ചതായുള്ള സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് ഇരുവരുടെയും അവിഹിതം പുറത്തായത്.

കഴിഞ്ഞ ഓഗസ്റ്റില്‍ അക്രമ സംഭവം നടക്കുന്നതു വരെ ഇവര്‍ ഒരുമിച്ചാണ് കഴിഞ്ഞത്. പിന്നീട് യുവാവ് തന്നെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചെന്നു സ്ത്രീ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ യുവാവുമായി അവിഹിത ബന്ധമുണ്ടായിരുന്നതായി സ്ത്രീ സമ്മതിച്ചു.

നേരത്തെ വിവാഹ മോചനം നേടിയ ഇവര്‍ക്കു കുട്ടികളും ഉള്ളതായാണ് വിവരം. 51 വയസ്സുള്ള സ്ത്രീയുമായി തനിക്കു സൗഹൃദം മാത്രമാണുള്ളതെന്നും മറ്റു ബന്ധങ്ങളൊന്നുമില്ലെന്നാണ് യുവാവിന്റെ മൊഴി. ദുബായ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അവിഹിതക്കുറ്റം സ്ത്രീയും നിഷേധിച്ചു.

സ്ത്രീകളെ ആക്രമിച്ചെന്ന കുറ്റം ചുമത്തി യുവാവിനെതിരെ 2,000 ദിര്‍ഹം പിഴ വിധിച്ചിട്ടുണ്ട്. അവിഹിത കുറ്റത്തിന്റെ വിചാരണ അടുത്ത മാസത്തേക്ക് മാറ്റിവച്ചു. വിവാഹിതനായ പ്രവാസി യുവാവുള്‍പ്പെടെ നിരവധി പേരെ ഇവര്‍ സ്വന്തം വീട്ടില്‍ താമസിപ്പിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.