കോഴിക്കോട് യുവാവ് പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കടന്ന് പിടിച്ചു; സിസിടിവി പ്രതിയെ കുടുക്കി

single-img
21 October 2017

Posted by Jency Binoy Pulinakkuzhiyil on Friday, October 20, 2017

കോഴിക്കോട്: ഇടവഴിയില്‍ വച്ച് പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരേ നടക്കാവ് പോലീസ് സ്വമേധയാ കേസെടുത്തു. പെണ്‍കുട്ടിയെ ഇയാള്‍ കടന്നു പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് കേസെടുത്തത്.

ഐ.പി.സി 354 വകുപ്പ് പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. അതേസമയം ആക്രമണത്തിനിരയായ പെണ്‍കുട്ടിയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ആക്രമിച്ചയാളുടെ മുഖം ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങി.

കോഴിക്കോട് വൈ.എം.സി.എ റോഡില്‍ നിന്നും മാവൂര്‍ റോഡിലേക്ക് പോകുന്ന ഇടവഴിയില്‍ വച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നതെന്നാണ് സൂചന.