യുഎഇയിലെ മലയാളികള്‍ക്ക് തകര്‍പ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

single-img
21 October 2017

യുഎഇയിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ബിഎസ്എന്‍എല്‍. ഗള്‍ഫ് മേഖലയിലെ പ്രമുഖ ടെലിക്കോം കമ്പനിയായ എത്തിസലാത്തുമായി സഹകരിച്ച് പ്രീപെയ്ഡ് വരിക്കാര്‍ക്ക് യുഎഇയില്‍ രാജ്യാന്തര റോമിങ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി.ടി.മാത്യൂസ് അറിയിച്ചു.

മറ്റു രാജ്യങ്ങളിലേക്കുള്ള റോമിങ് സൗകര്യം ഉടന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇയില്‍ കഴിയുന്ന നിരവധി മലയാളികള്‍ക്ക് പുതിയ പദ്ധതി വലിയ സഹായകരമാകുമെന്നാണ് കരുതുന്നത്.

സംസ്ഥാനത്തു ബിഎസ്എന്‍എല്‍ വരിക്കാരുടെ എണ്ണം ഒരു കോടി കവിഞ്ഞു. ഇതില്‍ 97.8 ലക്ഷം പ്രീപെയ്ഡ് വരിക്കാരും 2.4 ലക്ഷം പോസ്റ്റ്‌പെയ്ഡ് വരിക്കാരും ഉള്‍പ്പെടുന്നു. പ്രതിമാസം 24% മൊബൈല്‍ ഉപയോക്താക്കള്‍ ബിഎസ്എന്‍എല്ലിലേക്കു നമ്പര്‍ പോര്‍ട്ട് ചെയ്യുന്നു. മറ്റു കണക്ഷനുകളിലേക്കു പോര്‍ട്ടബിലിറ്റി നിരക്ക് 12% മാത്രമാണെന്നും ഡോ. പി.ടി.മാത്യൂസ് അറിയിച്ചു.