എഴുത്തുകാരനും ഭാഷാ പണ്ഡിതനുമായ തുറവൂര്‍ വിശ്വംഭരന്‍ അന്തരിച്ചു

single-img
20 October 2017

കൊച്ചി: എഴുത്തുകാരനും ഭാഷാ പണ്ഡിതനുമായ തുറവൂര്‍ വിശ്വംഭരന്‍(74) അന്തരിച്ചു. അര്‍ബുദത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. എറണാകുളം മഹാരാജാസ് കോളേജിലെ അധ്യാപകനായിരുന്നു.

ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ നിന്നും മത്സരിച്ചിരുന്നു. ആലപ്പുഴയിലെ തുറവൂരില്‍ ജനിച്ച ഇദ്ദേഹം ഇതിഹാസങ്ങളുടെ വ്യാഖ്യാനങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. തപസ്യ മുന്‍ അധ്യക്ഷ പദവി വഹിച്ചിരുന്ന അദ്ദേഹത്തിന് അമൃത കീര്‍ത്തി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.