പ്രമുഖ തമിഴ് നടനുമായി സായി പല്ലവി പ്രണയത്തില്‍ ?

single-img
20 October 2017

ഇതാദ്യമായിട്ടാണ് സായി പല്ലവിയുടെ പേര് പ്രണയ ഗോസിപ്പു കോളത്തില്‍ വരുന്നത്. ഒരു പ്രമുഖ തമിഴ് നടനുമായി സായി പല്ലവി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രമാല എന്ന തമിഴ് ഓണ്‍ലൈന്‍ വെബ്‌സൈറ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വിവാഹിതനായ നടനുമായിട്ടാണത്രെ സായി പല്ലവിയ്ക്ക് ബന്ധം.

എന്നാല്‍ ആ നടന്‍ ആരണെന്ന് വാര്‍ത്തയില്‍ പറയുന്നില്ല. വിവാഹം ഉടന്‍ ഉണ്ടാകുമെന്നും പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ പറയുന്നു. ഇതുവരെ വാര്‍ത്തയോട് നടിയോ നടിയോട് അടുത്ത വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല. കേട്ടത് സത്യമാണോ എന്നറിയാത്ത അവസ്ഥയിലാണ് സായി പല്ലവിയുടെ ആരാധകര്‍.

തമിഴ് സിനിമയിലേക്ക് സായി പല്ലവി അരങ്ങേറ്റം കുറിയ്ക്കുന്നതിന് മുന്‍പേയാണ് ഇങ്ങനെയൊരു വാര്‍ത്ത. പല തമിഴ് സിനിമകളിലും സായി പല്ലവിയുടെ പേര് പറഞ്ഞ് കേട്ടിരുന്നെങ്കിലും ഇതുവരെ ഒന്നും സംഭവിച്ചിരുന്നില്ല. ഏറ്റവുമൊടുവില്‍ മാരി 2 വില്‍ ധനുഷിന്റെ നായികയായി സായി എത്തുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു.