‘അയാളുടെ കൈകള്‍ എന്റേയും ചേച്ചിയുടേയും ശരീരത്തിലൂടെ ഓടി നടന്നു’; സ്വന്തം കാറില്‍ വച്ചുണ്ടായ പീഡനം തുറന്ന് പറഞ്ഞ് താരം

single-img
20 October 2017

മുംബൈ: സോഷ്യല്‍ മീഡിയയിലെ മീ റ്റൂ ഹാഷ് ടാഗ് ക്യാമ്പയിനിലൂടെ തങ്ങള്‍ അനുഭവിച്ച ലൈംഗിക അതിക്രമങ്ങള്‍ വെളിപ്പെടുത്തി നിരവധി സ്ത്രീകളാണ് രംഗത്തെത്തി കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പ്രശസ്ത സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും അഭിനേത്രിയുമായ മല്ലിക ദുവയും തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്.

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് കുട്ടിക്കാലത്ത് കാര്‍ യാത്രയ്ക്കിടെ അനുഭവിക്കേണ്ടിവന്ന ലൈംഗിക പീഡനം മല്ലിക വിവരിച്ചത്. എനിക്കന്ന് ഏഴു വയസ്സ്. സഹോദരിക്കു 11 ഉം. അയാളുടെ കൈകള്‍ എന്റെ വസ്ത്രങ്ങളുടെ ഉള്ളിലൂടെ പരതി നടന്നു.

സഹോദരിയുടെ ശരീരത്തിലും അയാള്‍ കൈ വച്ചു. കാറില്‍ വച്ചായിരുന്നു സംഭവം. വാഹനം ഓടിച്ചിരുന്നത് അമ്മ. പിറകിലിരുന്ന ആയാളുടെ കൈകള്‍ മുഴുവന്‍ സമയത്തും എന്റെ വസ്ത്രങ്ങള്‍ക്കുള്ളിലായിരുന്നു. അച്ഛന്‍ മറ്റൊരു കാറിലായിരുന്നു. സംഭവം അറിഞ്ഞപ്പോള്‍ അന്നു രാത്രിതന്നെ അച്ഛന്‍ അയാളുടെ താടിയെല്ല് അടിച്ചുതകര്‍ത്തു: മല്ലിക വെളിപ്പെടുത്തുന്നു.