ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യക്കും കൊഹ്‌ലിക്കും ഒന്നാം സ്ഥാനം നഷ്ടമായി

single-img
20 October 2017

ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ ടീമിന് ഒന്നാം സ്ഥാനം നഷ്ടമായി. ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തിയത്. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ നേടിയ 104 റണ്‍സിന്റെ വിജയമാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്.

നിലവില്‍ ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും 120 പോയിന്റാണുള്ളത്. റാങ്കിംഗില്‍ മൂന്നാംസ്ഥാനത്ത് ഓസ്‌ട്രേലിയയും നാലാം സ്ഥാനത്ത് ഇംഗ്ലണ്ടുമാണുള്ളത്. പാകിസ്താന്‍ ആറാം സ്ഥാനത്താണ്.

ബംഗ്ലാദേശിനെതിരെ നേടിയ കരിയറിലെ ഉയര്‍ന്ന സ്‌കോറിന്റെ പിന്‍ബലത്തില്‍ എബി ഡിവില്ലിയേഴ്‌സും ബാറ്റിങ് നിരയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. കോഹ്ലിയാണ് രണ്ടാം സ്ഥാനത്ത്. പാകിസ്താന്റെ ഹസന്‍ അലിയാണ് ബൗളിങ് പട്ടികയില്‍ ഒന്നാമത്.

പാകിസ്താന്റെ മുഹമ്മദ് ഹഫീസാണ് ഓള്‍ റൗണ്ടര്‍മാരില്‍ ഒന്നാമന്‍. ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിലെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഹസന്‍ അലിയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്.