ഗോവധ നിരോധനമില്ല; തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കളം മാറ്റിച്ചവിട്ടി ബി.ജെ.പി

single-img
20 October 2017

ഷില്ലോങ്ങ്: ഗോവധത്തിന് നിരോധനമില്ലെന്ന് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ നയംമാറ്റുന്നു. ക്രിസ്റ്റ്യന്‍ ഭൂരിപക്ഷ പ്രദേശമായ മേഘാലയില്‍ അടുത്ത വര്‍ഷമുണ്ടാകുന്ന തിരഞ്ഞടുപ്പിനെ മുന്നില്‍ കണ്ടാണ് ബി.ജെ.പി പരസ്യമായി പുതിയ തീരുമാനം പ്രഖ്യാപിച്ചത്.

നേപ്പാളില്‍ നടക്കുന്ന ഗധിമായ് ഉത്സവത്തിനായി വലിയ തോതില്‍ കന്നുകാലികളെ കൊണ്ടുപോകാറുണ്ട്. ഇത് തടയാനായി ചില നിയമങ്ങളുണ്ടെങ്കിലും ഗോവധം നിരോധിച്ചിട്ടില്ലെന്ന് ബി.ജെ.പി വൈസ് പ്രസിഡന്റ് ജെ.എ ലിങ്‌ദോ പറഞ്ഞു. കശാപ്പു നിരോധനം, അങ്ങനെയൊരു നിയമമില്ല. കോണ്‍ഗ്രസിന്റെ പ്രചരണത്തിന് മറുപടിയായാണ് ബി.ജെ.പി ഗോവധത്തിന് നിരോധനമില്ലെന്ന് പ്രഖ്യാപിച്ചത്.

കന്നുകാലി ചന്തകളെ നിയന്ത്രിക്കാന്‍ വേണ്ടി മാത്രമാണ് മെയ് 23ലെ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം കൊണ്ടുദ്ദേശിക്കുന്നതെന്നും ബി.ജെ.പി നേതാവ് വ്യക്തമാക്കി. സംസ്ഥാനത്തെ ഗോത്രവിഭാഗങ്ങളുടെ ജിവിതത്തേയും ഭക്ഷണശീലങ്ങളേയും വലിയ തോതില്‍ ബാധിക്കുന്നതാണ് ബിജെപി കൊണ്ടു വന്ന നിയമമെന്ന് മേഘാലയ മുഖ്യമന്ത്രി മുകുള്‍ ശര്‍മ നേരെത്ത വ്യക്തമാക്കിയിരുന്നു.

കന്നുകാലികളെ വില്‍പന നടത്തുന്നതിനും കശാപ്പ് ചെയ്യുന്നതിനുമുള്ള വിലക്ക് മേഘാലയിലെ 5.7 ലക്ഷം കുടുംബങ്ങളെയാണ് ബാധിക്കുക. കന്നുകാലി വളര്‍ത്തല്‍ വ്യാപകമാക്കുന്നതിന് വേണ്ടി മേഘാലയ ലൈവ് സ്റ്റോക്ക് മിഷന്‍ എന്ന പദ്ധതിക്കും കോണ്‍ഗ്രസിന്റെ നേതൃത്തിലുള്ള സര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നു.