പ്രണയം വീട്ടിലറിഞ്ഞു: ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി ആശുപത്രിയില്‍ പ്രസവിച്ചു; കാമുകനെ പോലീസ് പൊക്കി

single-img
20 October 2017

ചെന്നൈയിലെ നെര്‍കുന്ദ്രത്തിലാണ് സംഭവം. കാമുകന്‍ പീഡിപ്പിച്ചെന്ന കാര്യം വീട്ടിലറിഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി പ്രസവിച്ചത്. ഇതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

തുടര്‍ന്ന് മാതാപിതാക്കളുടെ പരാതിയില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന വില്ലുപുരം സ്വദേശി ശശി കുമാറിനെ (23) പോലീസ് അറസ്റ്റുചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റമാണ് പ്രതിക്കുമേല്‍ ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടി ചാപ്പിള്ളയെയാണ് പ്രസവിച്ചത്.