തമിഴ്‌നാട്ടില്‍ ബസ് ഡിപ്പോ കെട്ടിടം തകര്‍ന്ന് വീണ് എട്ട് പേര്‍ മരിച്ചു

single-img
20 October 2017

തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് ബസ് സ്റ്റാന്‍ഡിലെ കെട്ടിടം തകര്‍ന്ന് എട്ടു പേര്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. വിശ്രമ കേന്ദ്രത്തിന്റെ ഉത്തരം ഇടിഞ്ഞു വീഴുകയായിരുന്നു.

ബസ്സ് കണ്ടക്ടര്‍മാരും ഡ്രൈവറും ഉള്‍പ്പെടെ ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരാണ് അപകടത്തില്‍ പെട്ടവരിലേറെയുമെന്ന് പൊലീസ് പറഞ്ഞു. കെട്ടിടത്തിന്റെ കാലപഴക്കമാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍. തമിഴ്‌നാട് ഗതാഗത മന്ത്രി എം.ആര്‍. വിജയഭാസ്‌കറും മറ്റു ഉദ്യോഗസ്ഥരും അപകടസ്ഥലം സന്ദര്‍ശിച്ചു.

പരുക്കേറ്റവരെ നാഗപട്ടണം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോലിക്കു ശേഷം ഡിപ്പോയില്‍ കിടന്നുറങ്ങിയവരാണ് മരിച്ചതെന്ന് ഗതാഗതമന്ത്രി എം.ആര്‍ വിജയഭാസ്‌കര്‍ അറിയിച്ചു.