പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പോണ്‍സൈറ്റിലിട്ടു; 36കാരിക്ക് തടവുശിക്ഷ വിധിച്ചു; രണ്ട് വര്‍ഷമായി പീഡിപ്പിച്ചിരുന്നുവെന്ന് കോടതി കണ്ടെത്തി

single-img
20 October 2017

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനു ശേഷം വീഡിയോ ഷൂട്ട് ചെയ്ത് നീലച്ചിത്ര കമ്പനിയ്ക്ക് വിറ്റു. സംഭവത്തില്‍ മാഞ്ചസ്റ്ററിലെ മോസ്റ്റണിലുള്ള 36കാരി ഡാന്‍ ഡേവീസിനെ 15 വര്‍ഷം തടവിലിടാന്‍ മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി വിധി. പയ്യനെ വശീകരിച്ച് തന്റെ ഫ്‌ലാറ്റിലേക്ക് കൂട്ടിക്കൊണ്ട് പോയതിന് ശേഷമായിരുന്നു യുവതി പീഡനം നടത്തിയത്.

ഡാന്‍ ആണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് യുവതിയുടെ പാര്‍ട്ണര്‍ വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു. രണ്ടു വര്‍ഷമായി യുവതി ഈ ആണ്‍കുട്ടിക്ക് പുറകില്‍ തന്നെയായിരുന്നുവെന്നും അതിനിടെ ഇവരില്‍ നിന്നും ആണ്‍കുട്ടിക്ക് നിരവധി ദുരനുഭവങ്ങളുണ്ടായിരുന്നുവെന്നും കോടതിക്ക് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് 15 വര്‍ഷം തടവിന് കോടതി വിധിച്ചത്.

യുവതിയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് പോകാന്‍ ആണ്‍കുട്ടി ശ്രമിക്കുന്നുണ്ടെങ്കിലും അതിന് സാധിക്കുന്നില്ലെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. അതേസമയം വ്യക്തമായ തെളിവുകളോടെ ചുമത്തിയിരിക്കുന്ന 12 ചാര്‍ജുകളും ഡാന്‍ കോടതിയില്‍ നിഷേധിച്ചു. 11കാരന്‍ തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ കളവാണെന്നും യുവതി വാദിച്ചിരുന്നു.

തനിക്കെതിരെയുള്ള വിധിപ്രസ്താവന ജഡ്ജ് റെക്കോര്‍ഡര്‍ പീറ്റര്‍ ആതെര്‍ട്ടന്‍ പുറപ്പെടുവിക്കുമ്പോള്‍ യുവതി നിര്‍വികാരയായിട്ടാണ് കാണപ്പെട്ടിരുന്നത്. കുട്ടിയുടെ ചാപല്യത്തെ ചൂഷണം ചെയ്ത വളരെ അപൂര്‍വമായ കേസാണിതെന്നും കോടതി ചൂണ്ടിക്കാണിച്ചു. ആണ്‍കുട്ടി വെളിപ്പെടുത്തിയ പീഡനവിവരങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും 11കാരന്‍ അനുഭവിച്ച നരകയാതനകള്‍ അതിലൂടെ വ്യക്തമാകുന്നുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

ആണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിന് പുറമെ അതിന്റെ വീഡിയോകളും ഫോട്ടോകളും മറ്റുള്ളവരുമായി പങ്ക് വച്ചുവെന്നതും കടുത്ത കുറ്റമായി കോടതി വിലയിരുത്തുന്നുണ്ട്. സംഭവം വെളിച്ചത്ത് വന്നതിനെ തുടര്‍ന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ സാല്‍ഫോര്‍ഡിലുള്ള ഇവരുടെ ഫ്‌ലാറ്റില്‍ പൊലീസ് പരിശോധന നടത്തുകയും ലാപ് ടോപ്പ് , ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടര്‍ എന്നിവ കണ്ടെത്തുകയും ചെയ്തിരുന്നു. ഇവ ഉപയോഗിച്ചാണ് ഡാനിന്റെ പാര്‍ട്ണര്‍ നീലച്ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്തിരുന്നതെന്നും തെളിഞ്ഞിട്ടുണ്ട്.

2012 ജനുവരിക്കും 2014 ഏപ്രിലിനും ഇടയില്‍ നടന്ന ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട വിചാരണ ഇതിന് മുമ്പ് കോടതിക്ക് മുന്നില്‍ നടന്നിരുന്നു. തനിക്കേറ്റ അപ്രതീക്ഷിതമായ പീഡനത്തെ തുടര്‍ന്ന് ആകെ തകര്‍ന്ന് പോയെന്നാണ് ഇപ്പോള്‍ 16 വയസുള്ള ആണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. യുവതി തന്നെ അടിക്കുകയും മുറിവേല്‍പ്പിക്കുകയും കഠിനമായി പീഡിപ്പിക്കുകയും അത് കണ്ട് ചിരിക്കുകയും ചെയ്തിരുന്നുവെന്ന് ആണ്‍കുട്ടി പറയുന്നു.