നൂറാം യൂറോപ്യന്‍ ഗോള്‍ നേടിയ മത്സരത്തിനിടെ മെസി സോക്‌സില്‍ നിന്നെടുത്ത് കഴിച്ചത് എന്ത്; വിവാദം മുറുകുന്നു; വീഡിയോ വൈറല്‍

single-img
19 October 2017

https://www.youtube.com/watch?time_continue=7&v=4SF7oV1lSYU

മെസി, കരിയറിലെ നൂറാം യൂറോപ്യന്‍ ഗോള്‍ നേടിയ മത്സരത്തിലെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ചാ വിഷയം. മത്സരം തുടങ്ങി ഏറെ കഴിയും മുമ്പ് മെസി തന്റെ സോക്‌സില്‍ നിന്നും എന്തോ എടുത്ത് കഴിക്കുന്നത് ദൃശ്യങ്ങളില്‍ പതിഞ്ഞു.

ഇതെന്താണെന്നതാണ് പലയിടത്തും ചൂടേറിയ ചര്‍ച്ച. എന്നാല്‍ സോക്‌സിനുള്ളില്‍ നിന്നും മെസി എടുത്ത് കഴിച്ചത് ഗ്ലൂക്കോസ് ടാബ്ലറ്റാണെന്നാണ് സ്‌പോര്‍ട്‌സ് ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. 3-1ന് ബാഴ്‌സലോണ മത്സരത്തില്‍ ജയിച്ചിരുന്നു.