Kerala

സരിത പറയുന്നതു മാത്രം കേള്‍ക്കാനാണെങ്കില്‍ ഏഴരക്കോടി ചെലവാക്കി കമ്മീഷനെ നിയമിച്ചത് എന്തിനെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: സരിത എസ് നായര്‍ പറയുന്നതു മാത്രം കേള്‍ക്കാനാണെങ്കില്‍ ഏഴരക്കോടി ചെലവാക്കി കമ്മീഷനെ നിയമിച്ചത് എന്തിനെന്ന് കെ. മുരളീധരന്‍. അന്‍പതു വര്‍ഷത്തിലധികം ജനപ്രതിനിധിയായ ഉമ്മന്‍ ചാണ്ടിയെക്കാള്‍ കമ്മീഷനു വിശ്വാസം സരിതയെയാണ്.

ലോ സെക്രട്ടറിയെ വിശ്വാസമില്ലെങ്കില്‍ പുതിയ ആളെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. പിണറായി വിജയന്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും കെ.മുരളീധരന്‍ ആവശ്യപ്പെട്ടു. സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുടേതെന്ന പേരില്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികള്‍ എല്‍ഡിഎഫിനെ തിരിഞ്ഞു കുത്തും.

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കമ്മിഷന്‍ നടപടികള്‍ നീട്ടികൊണ്ടുപോകാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുവരെയുള്ള തെറ്റായ നടപടികളില്‍ മാപ്പു ചോദിച്ച് റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയില്‍ വയ്ക്കണം. അതുവരെ ഒരു നടപടിയും പാടില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു.