ഹെയര്‍ഡൈ ഉപയോഗിക്കുന്ന സ്ത്രീകള്‍ സൂക്ഷിക്കുക: സ്തനാര്‍ബുദ സാധ്യതയെന്ന് പഠനം

single-img
19 October 2017


സ്ഥിരമായി ഹെയര്‍ ഡൈ ഉപയോഗിക്കുന്നവരില്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. സാധാരണയായി വര്‍ഷത്തില്‍ രണ്ടു മുതല്‍ ആറുവരെ പ്രാവശ്യം ഡൈ ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്യേണ്ടി വരുമ്പോള്‍ ബീറ്റ്‌റൂട്ട് പോലുള്ള പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ച് ഡൈ ചെയ്യാന്‍ ശ്രദ്ധിക്കണമെന്ന് സെന്‍ട്രല്‍ ലണ്ടനിലെ പ്രിന്‍സസ് ഗ്രെയ്‌സ് ഹോസ്പിറ്റലിലെ ബ്രെസ്റ്റ് കാന്‍സര്‍ സര്‍ജന്‍ പ്രൊഫ. കെഫാ മോക്‌ബെല്‍ മുന്നറിയിപ്പു നല്‍കുന്നു.

സ്തനാര്‍ബുദം ബാധിച്ച 14 ശതമാനം സ്ത്രീകളെയും മരണത്തിലേക്കു തള്ളിവിട്ടത് ഹെയര്‍ഡൈ ആണെന്നും അദ്ദേഹം പറയുന്നു. അത്യാവശ്യമാണെങ്കില്‍ പ്രകൃതിദത്തമായ വസ്തുക്കള്‍ ചേര്‍ത്ത ഡൈ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഫിന്‍ലാന്‍ഡില്‍ നടത്തിയ ഒരു പഠനവും ഇതേ ഫലം തന്നെ പറയുന്നുണ്ട്.