Breaking News

സോളാര്‍ വിഷയത്തെ പ്രതിരോധിക്കാൻ ചാണക്യ സൂത്രം മെനഞ്ഞു യുഡിഎഫ് നേതൃയോഗം ഇന്ന് കോഴിക്കോട് ചേരും

കോഴിക്കോട്: യുഡിഎഫ് നേതൃയോഗം ഇന്ന് കോഴിക്കോട് ചേരും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയ്ക്ക് മുന്നോടിയാണ് യോഗം ചേരുന്നത്. കോഴിക്കോട് ലീഗ് ഹൗസിലാണ് യോഗം.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ ഒന്നുവരെ ഒരുമാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന്‍ സംഘടിപ്പിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ സോളാര്‍ വിഷയം മുന്‍നിര്‍ത്തി ഇടതുപക്ഷം കടന്നാക്രമിക്കുന്നതിനെ എങ്ങനെ പ്രതികരിക്കണമെന്നതും യോഗത്തില്‍ ചര്‍ച്ചയാകും. 25 ന് തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസില്‍ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലെ നേതാക്കളുടെ യോഗവും നടക്കും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍, കെ മുരളീധരന്‍ എംഎല്‍എ, തുടങ്ങിയവര്‍ പങ്കെടുക്കും. കാസര്‍കോട്, കണ്ണൂര്‍, വയനാട് കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നീ ഏഴു ജില്ലകളിലെ യുഡിഎഫിലെ പ്രധാന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.