അവകാശങ്ങള്‍ക്കായി പോരാട്ടം തുടരുമെന്ന് ശ്രീശാന്ത്; എനിക്കു മാത്രം പ്രത്യേക നിയമമോ?

single-img
17 October 2017

തന്റെ ആജീവനാന്ത വിലക്കു തുടരാനുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി തികച്ചും കഠിനമായ തീരുമാനമെന്ന് ശ്രീശാന്ത്. തനിക്കു മാത്രം പ്രത്യേക നിയമമാണോ. എന്തുകൊണ്ടാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും ഈ നിയമം ബാധകമാകാത്തത്.

തന്റെ അവകാശങ്ങള്‍ക്കായി പോരാട്ടം തുടരുമെന്നും വിട്ടുകൊടുക്കില്ലെന്നും ശ്രീശാന്ത് വിധിയോട് പ്രതികരിച്ചു. ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിയോട് പ്രതികരിക്കുകയായിരുന്നു ശ്രീശാന്ത്.

ശ്രീശാന്തിന്റെ വിലക്കു നീക്കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ബിസിസിഐ ആണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.