ക്ഷേത്രദര്‍ശനം കഴിഞ്ഞ് വരികയായിരുന്ന പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

single-img
17 October 2017

ഒഡീഷയിലെ ഭഞ്ജന്‍ നഗറിലാണ് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി തിങ്കളാഴ്ച അമ്പലത്തിലേക്ക് പോയി തിരിച്ചുവരുമ്പോഴായിരുന്നു സംഭവം.

ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങും വഴി സമീപത്തെ കശുവണ്ടിത്തോട്ടത്തില്‍ വെച്ചാണ് പെണ്‍കുട്ടിയെ ആറുപേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കിയത്. കുറ്റവാളികളെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.