Categories: Cricket

രഞ്ജി ട്രോഫിയിൽ കേരളം ഗുജറാത്തിനോട് നാല് വിക്കറ്റിന് തോറ്റു

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗുജറാത്ത് കേരളത്തെ 4 വിക്കറ്റിന് തോല്‍പ്പിച്ചു. ആദ്യ മത്സരത്തിൽ ജാർഖണ്ടിനെ തോൽപ്പിച്ച ആത്മവിശ്വാസവുമായി എത്തിയ കേരളത്തിന് രണ്ടാം മത്സരത്തിലെ തോൽവി കനത്ത തിരിച്ചടിയായി.

രണ്ടാം ഇന്നിംഗ്സിൽ 105 റണ്‍സ് വേണ്ടിയിരുന്ന ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 30 റണ്‍സ് നേടിയ പ്രിയങ്ക് പഞ്ചലാണ് ടോപ്പ് സ്കോറർ. 18 റണ്‍സോടെ ക്യാപ്റ്റൻ പാർഥിവ് പട്ടേലും 11 റണ്‍സോടെ ചിരാക് ഗാന്ധിയും പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി അക്ഷയ് ചന്ദ്രനും ജലജ് സക്സേനയും രണ്ടു വീതം വിക്കറ്റുകൾ നേടി.

ഒന്നാമിന്നിങ്സില്‍ 208 റണ്‍സിന് പുറത്തായ കേരളത്തിനെതിരെ ഗുജറാത്ത് 99 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകര്‍ച്ച നേരിട്ട കേരളം 203 റണ്‍സിന് പുറത്തായി. രഞ്ജി ട്രോഫിയിലെ നിലവിലെ ചാംപ്യന്‍മാരാണ് ഗുജറാത്ത്.

Share
Published by
Evartha Editor

Recent Posts

കോന്‍ ബനേഗ ക്രോര്‍പതിയില്‍ അനുഷ്‌കാ ശര്‍മയെ ‘വെള്ളം കുടിപ്പിച്ച്’ അമിതാഭ് ബച്ചന്‍: വീഡിയോ

കോന്‍ ബനേഗ ക്രോര്‍പതിയില്‍ പങ്കെടുക്കാനെത്തിയ അനുഷ്‌കാ ശര്‍മയെ വെള്ളം കുടിപ്പിച്ച് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍. അനുഷ്‌ക കോഹ്‌ലി കളിക്കുന്ന എല്ലാ മത്സരങ്ങളും കാണാന്‍ പോവുന്നതിനെക്കുറിച്ചായിരുന്നു…

2 mins ago

ഇഷ്ട ഭക്ഷണം കല്ലും മണ്ണും: വര്‍ഷങ്ങളായി ദിവസവും മൂന്ന് കിലോ മണ്ണും ഇഷ്ടികകളും കഴിച്ച് ജീവിക്കുന്ന യുവാവ്

കര്‍ണാടകയില്‍ നിന്നുള്ള പക്കീറാപ്പാ ഹുനാഗുഡി എന്നയാളാണ് കല്ലും മണ്ണും ഭക്ഷണമാക്കി ജീവിക്കുന്നത്. പത്ത് വയസുമുതലാണ് ഇയാള്‍ മണ്ണും കല്ലും ഇഷ്ടികകളും ഭക്ഷണമാക്കി തുടങ്ങിയത്. ഇപ്പോള്‍ ദിവസവും മൂന്ന്…

12 mins ago

കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത യാക്കോബായ വൈദികനും, സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കും വിലക്ക്: ചെയ്ത തെറ്റ് എന്താണെന്നു സഭ വ്യക്തമാക്കണമെന്ന് സിസ്റ്റര്‍ ലൂസി; നടപടി ആവശ്യപ്പെട്ടത് ഇടവകക്കാരെന്ന് വികാരി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത യാക്കോബായ സഭാ വൈദികനെതിരെയും സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെയും അച്ചടക്ക നടപടി. മൂവാറ്റുപുഴ പാമ്പാകുട ദയറയിലെ യുഹോനാന്‍ റമ്പാനെതിരെ ലബനാനിലെ അന്ത്യോകയില്‍…

41 mins ago

കൂടിക്കാഴ്ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറിയത് റാഫേല്‍ ഇടപാടില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍; മോദിക്കെതിരെ ആരോപണവുമായി പാക്കിസ്ഥാന്‍

വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച്ചയില്‍ നിന്ന് മോദി സര്‍ക്കാര്‍ പിന്മാറിയതിന് കാരണം റാഫേല്‍ ഇടപാടില്‍ നിന്ന് ശ്രദ്ധതിരിക്കാനെന്ന് പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ ഫെഡറല്‍ മിനിസ്റ്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഫവാദ് ഹുസൈനാണ് ട്വിറ്ററിലൂടെ…

1 hour ago

‘ക്രിസ്ത്യാനികളെ കൊന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാമെങ്കില്‍ ബിജെപിയിലും ചേരാം’: ഫാ. ഗീവര്‍ഗീസ് കിഴക്കേടത്ത് പറയുന്നു

ബിജെപിയില്‍ ചേര്‍ന്നതിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി വൈദികന്‍. ഫാ. ഗീവര്‍ഗീസ് കിഴക്കേടത്ത് രംഗത്ത്. തനിക്ക് വര്‍ഷങ്ങള്‍ക്കു മുമ്പേ ബിജെപിയുമായി അടുപ്പമുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളെ കൊന്നിട്ടുളള തികഞ്ഞ…

1 hour ago

യുഎഇയിലെ പ്രവാസികള്‍ക്ക് ഇനി ഇന്റര്‍നെറ്റ് വോയിസ്, വീഡിയോ കോളുകള്‍ ചെയ്യാം; പുതിയ ആപ്ലിക്കേഷന്‍ എത്തി

യുഎഇയില്‍ ഇന്റര്‍നെറ്റ് വോയിസ്, വീഡിയോ കോളുകള്‍ക്ക് പുതിയ ആപ്ലിക്കേഷന്‍. വിഒഐപി (വോയിസ് ഓവര്‍ ഐപി) ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്ന എത്തിസലാത്ത് ഉപയോക്താക്കള്‍ക്ക് എച്ച്‌ഐയു മെസഞ്ചര്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്റര്‍നെറ്റ്…

1 hour ago

This website uses cookies.