പ്രധാനമന്ത്രിയുടെ ഓഫീസ് കെട്ടിടത്തില്‍ തീപിടിത്തം

single-img
17 October 2017

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ തീപിടിത്തം. സൗത്ത് ബ്ലോക്കിലെ കെട്ടിടത്തില്‍ പുലര്‍ച്ചെ 3.30 ഓടെയാണു തീപിടിത്തമുണ്ടായത്. 10 യൂണിറ്റ് അഗ്‌നിശമന വാഹനങ്ങള്‍ എത്തി 20 മിനിട്ടുകൊണ്ട് തീയണച്ചു. കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ലെന്നാണ് സൂചന.

മുറിക്കുള്ളിലെ കംപ്യൂട്ടറിന്റെ യുപിഎസില്‍ നിന്നുമാണ് തീപടര്‍ന്നതെന്ന് കരുതുന്നു. പ്രധാനമന്ത്രിക്കു പുറമെ പ്രതിരോധമന്ത്രാലയം, വിദേശകാര്യമന്ത്രാലയം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ക്യാബിനറ്റ് സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി എന്നിവരുടെ ഓഫിസ് എന്നിവയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മുന്‍പും ഇവിടെ തീപിടിത്തമുണ്ടായിട്ടുണ്ട്.