ഒമാനില്‍ ലൈംഗിക ചൂഷണവും മനുഷ്യക്കടത്തും തടയാന്‍ നടപടികള്‍ ശക്തമാക്കി

single-img
17 October 2017

ആഗോള തലത്തില്‍ മനുഷ്യക്കടത്ത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതിനെതിരെ ഒമാന്‍ നടപടികള്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക ബോധവല്‍ക്കരണ കാമ്പയിന് നാഷണല്‍ കമ്മിറ്റി ഫോര്‍ കോമ്പാറ്റിംഗ് ഹ്യുമന്‍ട്രാഫിക്കിംഗ് തുടക്കമിട്ടു.

ഹ്‌സാന്‍ എന്ന പേരിലാണ് മനുഷ്യക്കടത്തിനെതിരെ ഒമാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിക്കുന്നത്. മൂന്നു മാസം ഈ കാമ്പയിന്‍ നീണ്ടു നില്‍ക്കും. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ലോകത്ത് മനുഷ്യക്കടത്ത് വലിയ തോതിലാണ് വര്‍ധിച്ചത്.

സ്ത്രീകളും നിരക്ഷരുമാണ് കൂടുതലായും മനുഷ്യക്കടത്തിനു ഇരയാകുന്നത്. ലൈംഗിക ചൂഷണം, നിര്‍ബന്ധിതമായി തൊഴിലെടുപ്പിക്കല്‍ എന്നിവയൊക്കെ വര്‍ധിച്ചെന്നു ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.