Categories: Latest News

കക്കൂസിനെ കുറിച്ച് പറയുന്നതില്‍ തനിക്ക് അഭിമാനമേയുള്ളൂവെന്ന് കണ്ണന്താനം: ‘മലയാളിക്ക് കൂടുതൽ ചിരിച്ചു കൂടേ?’

തിരുവനന്തപുരം: കക്കൂസിനെ കുറിച്ച് പറയുന്നതില്‍ തനിക്ക് അഭിമാനമേയുള്ളൂവെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. എവിടെ ചെന്നാലും ഇക്കാര്യം പറയുന്നത് പാവപ്പെട്ടവർക്ക് ഏറ്റവും ആവശ്യം കക്കൂസും വീടും ആയത് കൊണ്ടെന്നും കണ്ണന്താനം തിരുവനന്തപുരത്ത് പറഞ്ഞു.

കണ്ണന്താനത്തെ കളിയാക്കി ചിരിച്ചോളൂ. ട്രോളുകളിലൂടെ ആഘോഷിച്ചോളൂ. ഒരു പരാതിയുമില്ല. കണ്ണന്താനം പ്രസംഗിക്കുന്നതു മുഴുവൻ കക്കൂസുകളെപ്പറ്റിയാണെന്നാണ് പുതിയ കണ്ടെത്തൽ. അതിൽ സന്തോഷമേയുള്ളൂ. ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങളെപ്പറ്റിയാണ് ഞാൻ സംസാരിക്കുന്നത്.

മലയാളിക്ക് എന്തുകൊണ്ട് കൂടുതൽ ചിരിച്ചു കൂടായെന്നും കണ്ണന്താനം ചോദിച്ചു. ചിരിച്ചാൽ എന്തോ പ്രശ്നമുണ്ടാകുമെന്നാണ് വിചാരം. ഇങ്ങനെ വീർപ്പുമുട്ടിക്കഴിയുന്നതെന്തിന്. സർക്കാർ ഓഫീസുകളിലും ബാങ്ക് സ്ഥാപനങ്ങളിലുമെല്ലാം ഇത്തരം ചിരിക്കാത്ത മനുഷ്യരെ കാണാം.

ജനങ്ങൾക്ക് സേവനം ചെയ്യാൻ ചുമതലപ്പെട്ടവർ അവരോട് ചിരിക്കാൻ തയ്യാറാകണം. അവ‌ർക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന ബോധ്യം ഉദ്യോഗസ്ഥ സമൂഹത്തിന് ഉണ്ടായാൽ മാത്രമേ രാജ്യത്ത് മാറ്റങ്ങൾ വരുത്താനാകൂവെന്നും കണ്ണന്താനം പറഞ്ഞു.

Share
Published by
Evartha Editor

Recent Posts

കരീബിയന്‍ പടയെ എറിഞ്ഞ് വീഴ്ത്തി; ഇന്ത്യക്ക് അനായാസ വിജയം

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് അനായാസ ജയം. രണ്ടാം ഇന്നിങ്‌സില്‍ 127 റണ്‍സിന് തകര്‍ന്നടിഞ്ഞ വിന്‍ഡീസ് ഉയര്‍ത്തിയ 72 റണ്‍സ് വിജയലക്ഷ്യം, വെറും 97…

13 hours ago

രാജിവെക്കില്ല; മീ ടൂ വിവാദത്തില്‍ നിയമ നടപടിക്കൊരുങ്ങി കേന്ദ്രമന്ത്രി എം.ജെ.അക്ബര്‍

തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്ന് കേന്ദ്രമന്ത്രി എം.ജെ അക്ബര്‍. ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. വിവാദങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടെന്നും അക്ബര്‍ വ്യക്തമാക്കി. ലൈംഗികാരോപണ കേസില്‍ എം.ജെ അക്ബര്‍ രാജിവെക്കുമെന്ന അഭ്യൂഹം…

13 hours ago

കാണികളെ നിശബ്ദരാക്കി ‘ആന്റി റേപ് ഡാന്‍സ്’: വീഡിയോ വൈറല്‍

മുംബൈയില്‍ നിന്നുള്ള 'ഫീല്‍ ക്രൂ' ഡാന്‍സ് ഗ്രൂപ്പിന്റെ നൃത്തച്ചുവടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ഈ നൃത്തമൊരുക്കിയിരിക്കുന്നത്. ഏഴ് പേര്‍ ചേര്‍ന്നവതരിപ്പിച്ച നൃത്തം…

14 hours ago

ദുബായ് പൊലീസിന്റെ സാഹസിക നീക്കം: 140 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാറില്‍ നിന്നും ഡ്രൈവറെ രക്ഷിച്ചു: വീഡിയോ

വെള്ളിയാഴ്ച വൈകിട്ട് എമിറാത്തിയായ ഡ്രൈവര്‍ എമിറേറ്റ്‌സ് റോഡിലൂടെ ഷാര്‍ജയില്‍ നിന്നും വരുമ്പോഴാണ് കാറിന്റെ നിയന്ത്രണം നഷ്ടമായത്. 140 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു നിയന്ത്രണം നഷ്ടമായത് ഡ്രൈവര്‍ തിരിച്ചറിഞ്ഞത്.…

14 hours ago

ബി.ജെ.പിയുടെ അവഗണന; സി.കെ ജാനു എന്‍.ഡി.എ വിട്ടു

സി.കെ.ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎ വിട്ടു. എന്‍ഡിഎ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തതിനാലാണു മുന്നണി വിടുന്നതെന്നു സി.കെ.ജാനു പറഞ്ഞു. രണ്ടര വര്‍ഷം കാത്തിരുന്നു. എന്‍ഡിഎ…

14 hours ago

മുത്തലാഖ്: കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തി രൂക്ഷമായി വിമര്‍ശിച്ച് ജിഫ്രി മുത്തുകോയ തങ്ങള്‍

കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ മുത്തലാഖ് ഓര്‍ഡിനന്‍സിനെതിരെ കോഴിക്കോട്ട് നടന്ന സമസ്ത ഇകെ വിഭാഗത്തിന്റെ ശരിഅത് സമ്മേളനത്തില്‍ പികെ കുഞ്ഞാലിക്കുട്ടിക്കും മുസ്‌ലീംലീഗിനും വിമര്‍ശനം. മുസ്‌ലീംലീഗ് മുന്‍കാല പാരമ്പര്യം മറന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന്…

15 hours ago

This website uses cookies.