ഹർത്താൽ ദിവസം എല്ലാ കടകളും തുറക്കുമെന്ന് പ്രഖ്യാപിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് സ്വന്തം കട അടച്ചിട്ടു മാതൃകയായി

single-img
16 October 2017

കോ‍ഴിക്കോട്; ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറക്കും എന്ന് പ്രഖ്യാപിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് തന്നെ കട അടച്ചിട്ടു. കോഴിക്കോട് മിഠായി തെരുവിലെ കടയാണ് കടകള്‍ തുറക്കാന്‍ ആഹ്വാനം ചെയ്ത അതേ വ്യക്തി തന്നെ അടച്ചിട്ടത്. ശക്തമായ പൊലീസ് സന്നാഹം തൊട്ടടുത്ത് ഉണ്ടായിട്ടുപോലും കട തുറക്കാതെ മാതൃകയായ സംസ്ഥാന പ്രസിഡന്‍റിന്‍റെ നടപടിക്കെതിരെ അംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

കോഴിക്കോട് മറ്റ് സ്ഥലങ്ങളിലെയും കടകമ്പോളങ്ങളെല്ലാം അടഞ്ഞു തന്നെ കിടക്കുകയായിരുന്നു.ഇതിനിടെ നസുറുദ്ദീൻ കടയടച്ച് വീട്ടിലിരിക്കുകയാണെന്ന് അറിഞ്ഞ് കെഎസ്‌യുക്കാർ മിഠായി തെരുവിലെത്തി വ്യാപാരി നേതാവിന്‍റെ ഷട്ടറുകൾ മുഴുവൻ അഭിവാദ്യം അർപ്പിച്ച് പോസ്റ്ററും പതിച്ചു. നസുറുദ്ദീൻ വ്യാപാരി സമൂഹത്തിന് നാണക്കേടാണെന്നായിരുന്നു കെഎസ്‌യുയുക്കാരുടെ പരിഹാസം