‘ഗുജറാത്തില്‍ ഇന്ന് വാഗ്ദാന പെരുമഴ പെയ്യും’: മോദിയെ ട്രോളി രാഹുൽ ഗാന്ധി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

single-img
16 October 2017

തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ “ഗുജറാത്ത്​ ഗൗരവ്​ യാത്രയെ’ അഭിസംബോധന ചെയ്യും. ഏഴ് ലക്ഷം പേർ റാലിയിൽ പങ്കെടുക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. മോദിക്കു പുറമേ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി തുടങ്ങിയവർ ഇന്ന് റാലിയെ അഭിസംബോധന ചെയ്യുന്നുണ്ട്. ഇതിനിടെ റാലിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്തെത്തി.

കാലാവസ്ഥ റിപ്പോര്‍ട്ട് എന്ന് പറഞ്ഞു തുടങ്ങുന്ന ട്വീറ്റില്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഗുജറാത്തില്‍ ഇന്ന് വാഗ്ദാന പെരുമഴ പെയ്യുമെന്ന് രാഹുല്‍ഗാന്ധി പറയുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിക്കാന്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ വൈകിച്ചത് ഇന്നത്തെ മോദിയുടെ റാലി ഉള്ളത് കൊണ്ടാണെന്ന് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറൈശിയടക്കമുള്ളവര്‍ ആരോപിച്ചിരുന്നു.