Movies

മലയാളത്തിലെ പേരും പ്രശസ്തിയുമുള്ള പല നായികമാരും കിടക്ക പങ്കിടാൻ തയ്യാറായിട്ടുണ്ട്, തന്നെ ഒതുക്കിയത് ചിലരോടൊപ്പം കിടക്കാത്തതിനാൽ: പത്മപ്രിയയുടെ വെളിപ്പെടുത്തൽ

കൊച്ചി: ഇന്ത്യന്‍ സിനിമയിലും ഹോളിവുഡിലും മാത്രമല്ല, മലയാള സിനിമയിലും ലൈംഗിക പീഡനങ്ങള്‍ നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി നടി പത്മപ്രിയ രംഗത്ത്. മലയാള സിനിമയില്‍ നടിമാര്‍ക്ക് അവസരം കിട്ടാന്‍ സംവിധായനും നിര്‍മ്മാതാവിനുമെല്ലാം വഴങ്ങണമെന്നും സ്‌ക്രീനില്‍ തെളിയണമെങ്കില്‍ നായകന്മാരേയും സന്തോഷിപ്പിക്കണമെന്നുമാണ് പത്മപ്രിയയുടെ വെളിപ്പെടുത്തല്‍.

കൊച്ചിയിലെ നടിയുടേതിന് സമാനമായി ദുരനുഭവങ്ങളെ അതിജീവിച്ച നടിമാരെ തനിക്കറിയാമെന്ന് പത്മപ്രിയ പറയുന്നു. ചിലര്‍ മാനം ഭയന്ന് പുറത്തു പറയാറില്ല. മറ്റു ചിലര്‍ ചാന്‍സ് നഷ്ടപ്പെടുമെന്ന് വിചാരിച്ച് എല്ലാം സഹിക്കും. ഞങ്ങളെപ്പോലുള്ള നടിമാർ ഒപ്പമുള്ളവരെ വിശ്വസിച്ചാണ് അഭിനയിക്കാന്‍ പോകുന്നതെന്നും പത്മപ്രിയ സിനിമാ മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എന്നാല്‍ പുതിയ തലമുറ ഇതിനോടൊന്നും യോജിക്കുന്നില്ല. കിടക്ക പങ്കിടാന്‍ വിസമ്മതിച്ചതു കൊണ്ടാണ് തന്നെ ഒതുക്കിയതെന്നും അവര്‍ പറഞ്ഞു. നല്ല സ്‌ക്രിപ്റ്റാണെങ്കില്‍ മാത്രമേ ഞാന്‍ അഭിനയിക്കൂ എന്ന് അവര്‍ക്കൊക്കെ അറിയാം. അഭിനയത്തില്‍ ഉപരി എന്നില്‍ നിന്നും ഒരു ചുംബനം പോലും അവര്‍ക്ക് ലഭിക്കില്ല. അതുകൊണ്ടാണ് എന്നെ വേണ്ടെന്ന് പറഞ്ഞ് പലരും ഒതുക്കിയത്.

പട്ടാള കുടുംബത്തില്‍ വളര്‍ന്നവളാണ് താന്‍. എങ്കിലും മാതാപാതിക്കള്‍ തനിക്ക് പൂര്‍ണസ്വാതന്ത്ര്യം അനുവദിച്ചിരുന്നുവെന്നും പത്മപ്രിയ പറയുന്നു. ചിലര്‍ നടിമാരുടെ നിതംബത്തില്‍ ഉരസി ഒന്നും അറിയാത്ത പോലെ അങ്ങ് നടന്നു പോകും. ചിലര്‍ ചുമലില്‍ പിടിച്ച് മ്ലേച്ഛമായ സംഭാഷണങ്ങള്‍ ഉരുവിട്ട് പോകും. ഇതൊക്കെ ഫീല്‍ഡില്‍ സ്ഥിരമായി നടക്കുന്ന പരിപാടിയാണ്. പ്രതികരിച്ചാല്‍ സോറി പറയും അപ്പോള്‍ നമ്മള്‍ അത് അംഗീകരിച്ചേ പുറ്റൂവെന്നും പത്മപ്രിയ പയുന്നു. ചിലര്‍ വൃത്തികെട്ട മെസ്സേജുകള്‍ അയക്കാറുണ്ട്. ഇതൊക്കെ ലൈംഗിക പീഡനമല്ലേ, പ്രതിഫലം ലഭിക്കുന്നില്ല എന്നു പറയുന്നതു പോലും സിനിമാ രംഗത്ത് കുറ്റകരമായി കരുതുന്നു.

ഒരു സിനിമയില്‍ പ്രധാന വേഷം ലഭിക്കാന്‍ വേണ്ടി സംവിധായകന്റെയോ നിര്‍മ്മാതാവിന്റെയോ കിടക്ക പങ്കിടേണ്ടി വരുന്നെങ്കില്‍ അതെത്രപേര്‍ സ്വീകരിക്കാന്‍ തയ്യാറാകും. എതിര്‍ക്കുന്ന നടിക്ക് ആ സിനിമയിലെ അവസരം നഷ്ടപ്പെടുന്നു. ചില നടിമാര്‍ കിടക്ക പങ്കിടാറുണ്ട് എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ആ നടിയുമായി കിടക്ക പങ്കിട്ടവര്‍ അതിനേക്കാള്‍ മോശപ്പെട്ടവരാണെന്നും പത്മ പ്രിയ പറയുന്നു.

പുതുമുഖ നടിമാർ മാത്രമേ ലൈംഗിക പീഡനത്തിന് ഇരയാകുന്നുള്ളൂ എന്ന് വിചാരിക്കരുത്. പേരും പ്രശസ്തിയും സിദ്ധിച്ച നടിമാരും കിടക്ക പങ്കിടലില്‍ മുന്‍നിരയില്‍ ഉണ്ട്. കാരണം അവര്‍ക്ക് സിനിമയില്‍ സ്ഥിരപ്രതിഷ്ട നേടണമെന്ന ആഗ്രഹമുണ്ട്. സിനിമയില്‍ കാലാകാലങ്ങളായി ഇത് നടന്നുകൊണ്ടിരിക്കുമെന്ന് പുരുഷന്മാര്‍ വിചാരിക്കുന്നുണ്ടാകുമെന്നും അവര്‍ തുറന്നടിച്ചു.