ദുബായിലെ മസാജ് പാർലറുകളിൽ ലൈംഗിക ചൂഷണം; 4 പേരെ പൊക്കി

single-img
16 October 2017

ദുബായ്: മസാജ് പാര്‍ലറില്‍ പുരുഷന്‍മാരെ സ്ത്രീകളുടെ വസ്ത്രം ധരിച്ച് ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ച നാലംഗ സംഘം കുവൈറ്റ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയില്‍. ഒരു കുവൈത്ത് പൗരനും മൂന്ന് ഏഷ്യക്കാരുമാണ് പിടിയിലായത്. ജോലിക്കെടുക്കുന്ന പുരുഷന്‍മാരെ സ്ത്രീകളുടെ വസ്ത്രം ധരിപ്പിച്ചാണ് പാര്‍ലറില്‍ നിര്‍ത്തിയിരുന്നത്. ഇവര്‍ ഇടപാടുകാര്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കണമായിരുന്നു.

സ്ത്രീവേഷത്തില്‍ മസാജ് പാര്‍ലറില്‍ ‘പ്രത്യേക സര്‍വീസുകള്‍’ ചെയ്യാനും 26 യുവാക്കളെ നിര്‍ബന്ധിച്ചുവെന്ന് പരാതിയുണ്ട്. ഇവരെ മോശമായ പല ജോലികളും എടുപ്പിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇക്കാര്യത്തില്‍ റെയ്ഡ് പല ഭാഗങ്ങളിലും നടന്നു വരികയാണ്. അതിനിടെയാണ് പുതിയ അറസ്റ്റ്.

തുടര്‍ന്നുള്ള പരിശോധനയില്‍ ഒരു കുവൈറ്റ് പൗരനും രണ്ടു ഏഷ്യന്‍ പൗരന്മാരും മറ്റൊരു രാജ്യക്കാരനും ചേര്‍ന്ന് 26 ഏഷ്യന്‍ പുരുഷന്‍മാരെ ഉപയോഗിച്ച് ലൈംഗിക വ്യാപരം നടത്തുകയാണെന്ന് വ്യക്തമായെന്ന് കുവൈത്ത് മാധ്യമമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു. ഈ സംഭവത്തില്‍ മനുഷ്യക്കടത്ത് സംഘങ്ങള്‍ക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

നാലംഗ സംഘം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് പരിശോധനയ്ക്ക് എത്തിയത്. 26 ഏഷ്യക്കാരെ ഉപയോഗിച്ച് ലൈംഗിക വ്യാപാരം നടത്തുന്നുവെന്ന വിവരവും ലഭിച്ചിരുന്നു. അബു ഹാഫിലയിലെ വിവിധ മസാജ് കേന്ദ്രത്തിലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. ജോലി ചെയ്യുന്ന ഏഷ്യക്കാര്‍ക്ക് കടുത്ത പീഡനമേല്‍ക്കേണ്ടിയും വന്നിട്ടുണ്ട്.

തങ്ങളെ കൊണ്ട് നിര്‍ബന്ധിച്ചാണ് ഇത്തരം ജോലികള്‍ ചെയ്യിച്ചിരുന്നതെന്ന് ഇരകള്‍ പോലീസിനോട് പറഞ്ഞു. ഇടപാടുകാര്‍ക്ക് ലൈംഗിക ഉപയോഗത്തിന് വഴങ്ങേണ്ടിയും വന്നിട്ടുണ്ട്. മേയ്ക്കപ്പിട്ട് സ്ത്രീകളുടെ വേഷത്തിലാണ് ജോലി ചെയ്യിച്ചിരുന്നതെന്നും ഇവര്‍ മൊഴി നല്‍കി. മസാജ് കേന്ദ്രങ്ങള്‍ക്ക് നേരത്തെ സ്വകാര്യത നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ എല്ലാ പാര്‍ലറുകളും വാതിലുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഭരണകൂടം.