മത്സരത്തിന്റെ ഇടവേളയിൽ ധോണിക്ക് കുപ്പിവെള്ളവുമായി കുഞ്ഞ് സിവ; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

single-img
16 October 2017

മുംബൈ: ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍ എം.എസ് ധോണി കാലം ഇത്രയും ആയെങ്കിലും ഫുട്ബോള്‍ മറന്നിട്ടില്ലെന്നാണ് ഇന്നലെ നടന്ന സെലിബ്രിറ്റ് ക്ലാസിക്കോ തെളിയിക്കുന്നത്. മത്സരത്തില്‍ ധോണിയുടെ വളച്ചുള്ള ഷോട്ട് ഏവരുടേയും മനം കവര്‍ന്നിരുന്നു.

എന്നാല്‍ ധോണിയുടെ മകള്‍ സിവ മത്സരം ആസ്വദിക്കുകയും ഇടവേളയില്‍ ധോണിക്ക് കുപ്പിവെള്ളം കൊണ്ടുകൊടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ധോണിയേക്കാളും ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചത്. ഈ ചിത്രങ്ങളിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

അന്ധേരി സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോഹ്ലിയുടെ ടീമും ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്‍ നയിച്ച ടീമും തമ്മില്‍ ഞായറാഴ്ച നടന്ന സൗഹൃദ ഫുട്‌ബോള്‍
മത്സരത്തില്‍ അഭിഭേഷകിന്റെ ആള്‍ സ്റ്റാര്‍സ് 7-3ന് പരാജയപ്പെടുകയായിരുന്നു. രണ്ട് ഗോള്‍ നേടിയ ധോണിയായിരുന്നു മാന്‍ ഒഫ് ദ് മാച്ച്. കോഹ്ലി ഒരു ഗോള്‍ നേടി. മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്ടന്‍ പി. ആര്‍.ശ്രീജേഷ്, ടെന്നിസ് താരം രോഹന്‍ ബൊപ്പണ്ണ തുടങ്ങിയവരും കോഹ്ലിയുടെ ടീമില്‍ ഉണ്ടായിരുന്നു.