നിങ്ങള്‍ സംസാരിക്കുന്നത് മുന്‍ രാഷ്ട്രപതിയോടാണ്: അതിന്റെ ബഹുമാനം കാണിക്കണം; രാജ്ദീപ് സര്‍ദേശായിയെ പൊളിച്ചടുക്കി പ്രണബ് മു ഖർജി

single-img
16 October 2017

ന്യൂഡല്‍ഹി: നിങ്ങള്‍ അഭിമുഖം നടത്തുന്നത് മുന്‍ രാഷ്ട്രപതിയെയാണെന്ന് ഓര്‍ക്കുക. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്ക് മുന്നറിയിപ്പ് നല്‍കി പ്രണബ് മുഖര്‍ജി. പ്രണബിന്റെ പുസ്തകത്തിന്റെ മൂന്നാം വാല്യം ഇറങ്ങുന്നത് പ്രമാണിച്ച് ഇന്ത്യ ടുഡേ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംഭവം.

രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞ ശേഷം ആദ്യമായിരുന്നു പ്രണബ് ഒരു മാധ്യമത്തിന് അഭിമുഖം നല്‍കിയത്. സര്‍ദേശായിയുടെ ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെ ഇടയ്ക്ക് കയറി അടുത്ത ചോദ്യം ഉന്നയിച്ചതാണ് പ്രണബിനെ ചൊടിപ്പിച്ചത്. താങ്കള്‍ അഭിമുഖം നടത്തുന്നത് മുന്‍ രാഷ്ട്രപതിയെയാണെന്ന് ഓര്‍ക്കണം. അതിന്റെ ബഹുമാനം കാണിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.

ദയവ് ചെയ്ത് ഇടപെടരുത്, ടിവി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാന്‍ കൊതിച്ചിരിക്കുന്ന വ്യക്തിയല്ല താനെന്നും നിങ്ങള്‍ ക്ഷണിച്ചതു കൊണ്ടാണ് ഞാന്‍ വന്നതെന്നും പ്രണബ് ഓര്‍മപ്പെടുത്തി. തുടര്‍ന്ന് രാജ്ദീപ് സര്‍ദേശായി ക്ഷമ ചോദിക്കുകയും ചെയ്തു.