വേങ്ങരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ 23,310 വോട്ടുകള്‍ക്ക് വിജയിച്ചു

single-img
15 October 2017

തിരൂരങ്ങാടി: വേങ്ങര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ 23,310 വോട്ടുകള്‍ക്ക് വിജയിച്ചു. ഒരു ഘട്ടത്തില്‍ പോലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി ബഷീറിന് മുന്നിലെത്താന്‍ സാധിച്ചിട്ടില്ലെങ്കിലും യുഡിഎഫിന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഗണ്യമായി കുറഞ്ഞു. വോട്ടെണ്ണല്‍ പൂര്‍ത്തിയായ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫിന്റെ ഭൂരിപക്ഷത്തില്‍ കുറവുണ്ട്.