വേങ്ങരയിൽ യു ഡി എഫ് സ്ഥാനാർത്ഥി കെ എൻ എ ഖാദർ ലീഡ് ചെയ്യുന്നു

single-img
15 October 2017

വേ​ങ്ങ​ര നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ആ​ദ്യ ഫ​ല​സൂ​ച​ന​ക​ൾ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ കെ.​എ​ൻ.​എ. ഖാ​ദ​റി​ന് അ​നു​കൂ​ലം. എ​ആ​ർ ന​ഗ​ർ പ​ഞ്ചാ​യ​ത്തി​ലെ വോ​ട്ടെ​ണ്ണി​ത്തു​ട​ങ്ങി​യ​പ്പോ​ൾ ഖാ​ദ​ർ 620 വോ​ട്ടു​ക​ൾ​ക്കു മു​ന്നി​ലാ​ണ്. 1611 വോ​ട്ടു​ക​ൾ ഖാ​ദ​റി​നു ല​ഭി​ച്ച​പ്പോ​ൾ പി.​പി.​ബ​ഷീ​റി​ന് 1200 വോ​ട്ട് ല​ഭി​ച്ചി​ട്ടു​ണ്ട്. തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്.

ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടാണെന്ന് അറിയിച്ചിരുന്നെങ്കിലും ആകെ ലഭിച്ചത് ഒരേയൊരു പോസ്റ്റൽ വോട്ട് മാത്രമാണ്. തുടർന്ന് എആർ നഗർ പഞ്ചായത്തിലെ വോട്ടെണ്ണൽ ആരംഭിച്ചു. ഉച്ചയ്ക്കു പന്ത്രണ്ടോടെ അന്തിമഫലമറിയാമെന്നാണു കരുതുന്നത്. 165 ബൂത്തുകളിലെ വോട്ട് 12 റൗണ്ടുകളിലായി എണ്ണും.