World

സൊമാലിയന്‍ തലസ്ഥാനത്ത് ഇരട്ട സ്‌ഫോടനം; 85 പേര്‍ കൊല്ലപ്പെട്ടു

സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 85 പേര്‍ കൊല്ലപ്പെട്ടു. മൊഗാദിഷുവിലും മെഡിനിയിലുമാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകരുകയും വാഹനങ്ങള്‍ക്ക് തീ പിടിക്കുകയും ചെയ്തുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

സഫാരി ഹോട്ടലിനു സമീപം സര്‍ക്കാര്‍ കെട്ടിടങ്ങളും റെസ്റ്റോറന്റുകളും കിയോസ്‌കുകളും പ്രവര്‍ത്തിച്ചിരുന്ന ഇന്റര്‍സെക്ഷനില്‍ ട്രക്ക് പൊട്ടിത്തെറിച്ചാണ് ആദ്യ ആക്രമണമുണ്ടായത്.

ഇവിടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ട് മണിക്കൂറിന് ശേഷം മെഡിന ജില്ലയിലും സമാനമായ സ്‌ഫോടനമുണ്ടായി. തിരക്കുള്ള സ്ഥലത്ത് സ്‌ഫോടനം ഉണ്ടായതാണ് മരണം കൂടാന്‍ കാരണമായത്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്.