ഹോം നഴ്‌സിനെ പീഡിപ്പിച്ചു; ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വ്യവസായിക്ക് തടവ് ശിക്ഷ

single-img
15 October 2017

ഹോം നഴ്‌സിനെ പീഡിപ്പിച്ച ഇന്ത്യന്‍ വ്യവസായിക്കു സിംഗപ്പൂരില്‍ ഏഴു മാസം തടവും മൂന്നു ചൂരലടിയും ശിക്ഷ. ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ശ്യാം കുമാര്‍ സദാശിവന്‍ പിള്ളയ്ക്ക് (47) എതിരെയാണു നടപടി. അര്‍ബുദ ബാധിതയായ ഭാര്യയുടെ ചികില്‍സക്കായാണ് ഇയാള്‍ സിംഗപ്പൂരിലെത്തിയത്.

കഴിഞ്ഞ ഡിസംബര്‍ 14ന് ശ്യാംകുമാര്‍ സിംഗപ്പൂര്‍ സ്വദേശിയും ഇരുപത്തഞ്ചുകാരിയുമായ നഴ്‌സിനോട് മോശമായി സംസാരിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണു കേസ്. നഴ്‌സ് അവിടെ ജോലി ചെയ്യാന്‍ തുടങ്ങി മൂന്നാം ദിവസമായിരുന്നു സംഭവം.

ദമ്പതിമാരെ കൂടാതെ നഴ്‌സ് മാത്രമായിരുന്നു അപാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നത്. ഭാര്യ ഉറങ്ങുന്ന സമയത്ത് പ്രതി നഴ്‌സിനെ ലിവിങ് റൂമിലേക്ക് വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നാണ് പരാതി.