പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് ശകാരിച്ചു: അധ്യാപകനെ വിദ്യാര്‍ത്ഥി ഓടിച്ചിട്ട് തല്ലി; വീഡിയോ വൈറല്‍

single-img
15 October 2017

പരീക്ഷക്ക് മാര്‍ക്ക് കുറഞ്ഞതിന് ശകാരിച്ചതിനെ തുടര്‍ന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി അധ്യാപകനെ ക്ലാസ് മുറിയില്‍ വെച്ച് മര്‍ദിച്ചു. ഹരിയാനയിലാണ് സംഭവം. അധ്യാപകന്‍ ക്ലാസ് മുറിയിലിരുന്ന് പേപ്പറുകള്‍ നോക്കുന്നതിനിടെയായിരുന്നു ആക്രമണം.

പിറകില്‍ നിന്നെത്തിയ വിദ്യാര്‍ഥി അധ്യാപകനെ വടി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. പ്രതിരോധിക്കാനുള്ള സമയം പോലും നല്‍കാതെയുള്ള ആക്രമണത്തെ തുടര്‍ന്ന് അധ്യാപകന്‍ ക്ലാസ് മുറിയില്‍ നിന്ന് ഇറങ്ങിയോടി.

വരാന്തയില്‍വെച്ചും അധ്യാപകനെ വിദ്യാര്‍ഥി ആക്രമിച്ചു. ഒടുവില്‍ സ്‌കൂള്‍ ജീവനക്കാരന്‍ ഇടപെട്ടതോടെയാണ് വിദ്യാര്‍ഥി പിന്‍വാങ്ങിയത്. സംഭവത്തില്‍ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.