മലയാളികളെ പരിഹസിച്ച് വീണ്ടും കണ്ണന്താനം: ‘ഒരു പണിയും ഇല്ലാത്തതുകൊണ്ടാണ് ‘ട്രോളുകളു’ടെ പിന്നില്‍ പോകുന്നത്; ഞാനും എന്റെ പിള്ളേരും എന്നതാണു മലയാളിയുടെ ചിന്ത’

single-img
15 October 2017

മറ്റൊരു പണിയും ഇല്ലാത്തതുകൊണ്ടാണു മലയാളികള്‍ സമൂഹമാധ്യമങ്ങളിലൂടെ ട്രോളുകള്‍ തൊടുത്തുവിടുന്നതെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഇതൊക്കെ ആര് ശ്രദ്ധിക്കുന്നുവെന്നും അല്‍ഫോന്‍സ് കണ്ണന്താനം ചോദിച്ചു.

എല്ലാവരും പങ്കു വച്ചു ജീവിക്കുക എന്ന മോദിയുടെ ആശയം രാജ്യവ്യാപകമായി ആളുകള്‍ ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍, ഞാനും എന്റെ പിള്ളേരും എന്നതാണു മലയാളിയുടെ ചിന്ത. അതിനപ്പുറം ഒരു ലോകം അവര്‍ക്കില്ല. കാശുള്ളവര്‍ പാവപ്പെട്ടവരെക്കുറിച്ചു കൂടി ചിന്തിക്കണം. 67% പേര്‍ക്കു കക്കൂസ് എല്ല എന്നു പറയുന്നത് എന്തൊരു നാണക്കേടാണെന്നും കണ്ണന്താനം പറഞ്ഞു.

കണ്ണന്താനത്തിനു വട്ടാണെന്നു പറഞ്ഞാലും മോദിയുടെ സ്വപ്നങ്ങളെക്കുറിച്ചു ഞാന്‍ പറഞ്ഞുകൊണ്ടേയിരിക്കും. കക്കൂസ് ഇല്ലാത്തതിനെപ്പറ്റി, പാവപ്പെട്ടവര്‍ക്കു കുട്ടികളെ സ്‌കൂളില്‍ വിടാന്‍ പറ്റാത്തതിനെപ്പറ്റി ഒക്കെ പറയും. ആളുകള്‍ പരിഹസിക്കട്ടെ. എനിക്കിതൊക്കെ തമാശയാണ്. ചിരിക്കേണ്ടവര്‍ ചിരിക്കട്ടെ. സമൂഹമാധ്യമങ്ങളില്‍ രാവിലെ മുതല്‍ തുടങ്ങുകയാണ് ചിലരെന്നും കണ്ണന്താനം പറഞ്ഞു.