അനുവാദമില്ലാതെ ഫോട്ടോ പകര്‍ത്തി; പൊലീസ് ഉദ്യോഗസ്ഥനെ യുവതിയും നാട്ടുകാരും ചേർന്നു കെട്ടിയിട്ട് മര്‍ദ്ദിച്ചു, വീഡിയോ വൈറൽ

single-img
14 October 2017

ശ്രീനഗര്‍: കശ്മീരിൽ അനുവാദമില്ലാതെ ഫോട്ടോ പകര്‍ത്തിയ പൊലീസ് ഉദ്യോഗസ്ഥനെ യുവതിയും നാട്ടുകാരും ചേർന്നു കസേരയില്‍ കെട്ടിയിട്ട ശേഷം മര്‍ദ്ദിച്ചു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ബുര്‍ഖ ധരിച്ച ഒരു യുവതിയാണ് പൊലീസ് ഉദ്യോഗസ്ഥനെ കസേരയില്‍ ബന്ധിക്കുന്നതായി വീഡിയോയിൽ കാണുന്നത്. ഒരു സംഘം ആളുകള്‍ യുവതിക്ക് പിന്തുണയുമായി എത്തി. നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് സംഭവം. നിരവധിയാളുകള്‍ മര്‍ദ്ദനത്തിന്റെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തു.

അതേസമയം സംഭവത്തില്‍ യുവതി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഇയാളെ പിന്നീട് സസ്‌പെന്‍ഡ് ചെയ്തതായാണ് വിവരം.