സൗദിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

single-img
14 October 2017

ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ ക്യാബിനിലെ വായുസമ്മർദ്ദം ക്രമീകരിക്കുന്നതിനുള്ള സംവിധാനത്തിൽ തകരാർ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് തിരിച്ചിറക്കിയത്.

വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.