താന്‍ കുറ്റം ചെയ്തുവെന്ന് ഒരുശതമാനം തെളിഞ്ഞാല്‍ പിന്നെ പൊതുരംഗത്തുണ്ടാകില്ലെന്ന് ഉമ്മന്‍ ചാണ്ടി

single-img
12 October 2017

തിരുവനന്തപുരം: സോളാര്‍ കേസില്‍ താന്‍ തെറ്റുകാരനല്ലെന്ന വാദവുമായി ഉമ്മന്‍ചാണ്ടി വീണ്ടും രംഗത്തെത്തി. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ കുറ്റം തെളിയിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ടേംസ് ഓഫ് റഫറന്‍സിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മിണ്ടുന്നില്ല. ഒന്നേകാല്‍ വര്‍ഷം ഒന്നും ചെയ്യാതിരുന്ന സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്. ഇത്തരം കളികള്‍ കൊണ്ട് തന്നെ ഭയപ്പെടുത്താനാകില്ല. ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി അദ്ദേഹം ചീഫ് സെക്രട്ടറിക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഇപ്രകാരം ലഭിച്ചില്ലെങ്കില്‍ കോടതി വഴി ലഭിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കാനാണു തീരുമാനം. സോളര്‍ വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നിയമ നടപടികളെക്കുറിച്ച് വിദഗ്ധ നിയമോപദേശം തേടാനാനുള്ള നീക്കവും കോണ്‍ഗ്രസ് ആരംഭിച്ചു.