പഴയ ചെക്ക്ബുക്കുകള്‍ ഡിസംബര്‍ 31വരെ ഉപയോഗിക്കാമെന്ന് എസ്ബിഐ

single-img
12 October 2017

എസ്ബിഐയില്‍ ലയിച്ച അസോസിയേറ്റ് ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ ഡിസംബര്‍ 31വരെ ഉപയോഗിക്കാമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശപ്രകാരമാണ് കാലാവധി ഡിസംബര്‍ അവസാനംവരെ ദീര്‍ഘിപ്പിച്ചത്.

നേരത്തെ സെപ്റ്റംബര്‍ 30വരെയായിരുന്നു അസോസിയേറ്റ് ബാങ്കുകളുടെ ചെക്കുബുക്കുകള്‍ക്ക് കാലാവധി നല്‍കിയിരുന്നത്. എത്രയും വേഗം പുതിയ ചെക്കുബുക്കുകള്‍ക്ക് അപേക്ഷിക്കണമെന്ന് കഴിഞ്ഞമാസം എസ്ബിഐ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു.

എന്നിട്ടും പല അക്കൗണ്ട് ഉടമകള്‍ക്കും പുതിയ ചെക്ക് ബുക്കുകള്‍ ലഭ്യമായിരുന്നില്ല. ഇതേതുടര്‍ന്നാണ് കാലാവധി ദീര്‍ഘിപ്പിച്ചത്.
ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിങ്, എടിഎം എന്നിവവഴി ചെക്ക്ബുക്കുകള്‍ക്ക് അപേക്ഷിക്കാം.