രണ്ടു മക്കളാണെ സത്യം, സരിതയെ ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ലെന്ന് അബ്ദുളളക്കുട്ടി

single-img
12 October 2017

കൊച്ചി: സരിത എസ് നായരുടെ ആരോപണങ്ങള്‍ നിഷേധിച്ച് എ.പി അബ്ദുളളക്കുട്ടി. തന്റെ രണ്ടു മക്കളാണെ സത്യം, ആ സ്ത്രീയെ താന്‍ ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ലെന്ന് എ.പി അബ്ദുളളക്കുട്ടി പറഞ്ഞു.

യുഡിഎഫ് കാലത്ത് പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ച കേസാണ് സോളാര്‍ തട്ടിപ്പ് കേസെന്നും അബ്ദുളളക്കുട്ടി പറയുന്നു. അതേസമയം രാഷ്ട്രീയമായി മെനഞ്ഞെടുത്ത തിരക്കഥയാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഹൈബി ഈഡന്‍ എംഎല്‍എ പറയുന്നു. തട്ടിപ്പുകാര്‍ പറയുന്നതിനെക്കാള്‍ വിശ്വാസ്യത പൊതുസമൂഹത്തില്‍ തങ്ങള്‍ക്കുണ്ടെന്നും ഹൈബി പറഞ്ഞു.