മേഘ്‌ന രാജ് വിവാഹിതയാകുന്നു; വരന്‍ ചിരഞ്ജീവി

single-img
12 October 2017

മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ മേഘ്‌നാ രാജ് വിവാഹിതയാകുന്നു. കന്നട നടന്‍ ചിരഞ്ജീവി സര്‍ജയാണ് മേഘ്‌നയുടെ വരന്‍.

ഒക്ടോബറില്‍ വിവാഹനിശ്ചയമുണ്ടാകും. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകളുണ്ടായിരുന്നെങ്കിലും താരങ്ങള്‍ നിഷേധിച്ചിരുന്നു. ചിരഞ്ജീവി സര്‍ജയുടെ വസതിയില്‍ വച്ചായിരിക്കും വിവാഹം.

അടുത്തബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് ക്ഷണമുണ്ടാകുക. മാധ്യമങ്ങള്‍ വിവാഹക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഉടന്‍ എല്ലാം പറയാമെന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടെ മറുപടി.

ആട്ടഗര എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ബ്യൂട്ടിഫുള്‍ എന്ന സിനിമയിലൂടെയാണ് മേഘ്‌ന രാജ് മലയാളത്തിന് പ്രിയങ്കരിയായത്.