താരജാഡയില്ലാതെ മമ്മൂട്ടി; താരത്തെ കണ്ട് അത്ഭുതപ്പെട്ട് കറണ്ടടിച്ച പോലെ ഒരു ആരാധകന്‍: വീഡിയോ വൈറല്‍

single-img
12 October 2017

അങ്കിള്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ താര ജാഡകളില്ലാതെ മമ്മൂട്ടി ഒരു ആരാധകനുമായി സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത്. മമ്മൂട്ടിയുമായുള്ള ആരാധകന്റെ ഈ കൂടിക്കാഴ്ച്ച ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

വയനാട് പുല്‍പള്ളിയിലെ കാടിനിടയിലൂടെയുള്ള റോഡിലൂടെ വന്നുകൊണ്ടിരിക്കുന്ന വെളുത്ത ബെന്‍സിനെ ഓടിവരുന്ന ഒരാള്‍ കയ്യ് കാണിച്ചു തടഞ്ഞു നിര്‍ത്തി. മമ്മൂട്ടി ഓടിച്ച കാറിനു മുന്നിലേക്ക് ഓടിവന്നയാള്‍ മുന്‍സീറ്റില്‍ ഇരുന്ന പെണ്‍കുട്ടിയോട് ‘അവിടെ മമ്മൂട്ടിക്കാ ഉണ്ടോ ആ റോഡില്‍..

ആള്‍ക്കാരെല്ലാം പറഞ്ഞു ഉണ്ടെന്നു…ഉണ്ടോ? എന്ന് ചോദിക്കുകയായിരുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. അയാളെ കണ്ടപ്പോള്‍ അവിടെ നിര്‍ത്താന്‍ പറഞ്ഞ പെണ്‍കുട്ടി അയാളോട് ചോദിച്ചു, ‘ആ ഉണ്ട്… എന്തിനാണെന്ന് ചിരിയോടെ അയാള്‍ പെണ്‍ക്കുട്ടിയോട് പറഞ്ഞു ഞാന്‍ മൂപ്പരിന്റെ ആളാണെന്ന് എന്നാല്‍ അതിനുള്ള മറുപടി അയാള്‍ക്ക് കൊടുത്തത് സാക്ഷാല്‍ മമ്മുട്ടി തന്നെയായിരുന്നു.

നിങ്ങളൊന്നു ഇപ്പുറത്തോട്ടുവന്നെ എന്നായിരുന്നു മമ്മുട്ടിയുടെ പ്രതികരണം. ഇതു കേട്ട് രണ്ടു മിനിറ്റ് കറണ്ട് അടിച്ച ആളിനെ പോലെ ആരാധകന്‍ നിന്നെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

വയനാട്ടിലെ വാല്‍പ്പള്ളിയിലുള്ള ഒരു ആരാധകനാണ് തന്റെ ഇഷ്ടതാരത്തിനെ നേരിട്ട് കാണുവാനും സംസാരിക്കാനുമുള്ള സുവര്‍ണാവസരം ലഭിച്ചത്. ബാലന്‍ എന്നാണ് പേരെന്നും കൃഷിക്കാരനാണെന്നുമെല്ലാം അയാള്‍ മമ്മൂട്ടിയോട് വിശേഷം പങ്ക്‌വയ്ക്കുകയും ചെയ്തു.

ഒപ്പം നിന്നു ചിത്രമെടുത്തും കൈപിടിച്ച് ഏറെ നേരം സംസാരിച്ചുമാണ് മമ്മൂട്ടി തന്റെ ആരാധകനെ മടക്കി അയച്ചത്. എന്നാല്‍ താര പരിവേഷമില്ലാത്ത ഈ കൂടിക്കാഴ്ച സമൂഹ മാധ്യമങ്ങളിലൂടെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.

മമ്മൂക്കയുടെ ജാഡാ കണ്ടോ നാട്ടും പുറത്തുകാരന്‍റെ അടുത്ത്വയനാട് പുൽപള്ളിയിലെ കാടിനിടയിലൂടെയുള്ള റോഡിലൂടെ വന്നുകൊണ്ടിരിക്കുന്ന വെളുത്ത ബെൻസിനെ ഓടിവരുന്ന ഒരാൾ കയ്യ് കാണിച്ചു തടഞ്ഞു നിർത്തി… കിതപ്പു കലർന്ന ശബ്ദത്തോടെ സൈഡ് വിൻഡോ തുറന്ന പെൺകുട്ടിയോട് അയാൾ ചോദിച്ചു (വയനാടൻ സ്ലാങ്ങിൽ )"അവിടെ മമ്മൂട്ടിക്കാ ഉണ്ടോ ആ റോഡില്..ആള്കാരെല്ലാം പറഞ്ഞു ഉണ്ടെന്നു…ഉണ്ടോ ???ആ വണ്ടി അയാളെ കണ്ടപ്പോൾ അവിടെ നിർത്താൻ പറഞ്ഞ പെൺകുട്ടി തന്നെ വെറുതെ ഒന്നു അയാളോട് ചോദിച്ചുആ ഉണ്ട്… എന്തിനാ…??(ചിരിയോടെ…)ഞാൻ മൂപരിന്ടെ ആളാ…അപ്പോഴാണ് ഡ്രൈവിംഗ് സീറ്റിൽ നിന്നും വന്ന ശബ്ദം അയാൾ കേൾക്കുന്നത്…. നിങ്ങളൊന്നു ഇപ്പുറത്തോട്ടുവന്നെ….രണ്ടു മിനിറ്റ് കറണ്ട് അടിച്ച ആളിനെ പോലെ നിന്ന ശേഷമുള്ള കാഴ്ച..Credit : Sinto Thottipully

Posted by Moh'd Yashi on Wednesday, October 11, 2017