തകര്‍പ്പന്‍ കാഷ്ബാക്ക് ഓഫറുമായി ജിയോ; 399 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ മുഴുവന്‍ തുകയും തിരികെ നല്‍കും

single-img
12 October 2017

ദീപാവലിയോട് അനുബന്ധിച്ച് തകര്‍പ്പന്‍ കാഷ്ബാക്ക് ഓഫറുമായി ജിയോ. ധന്‍ ധനാ ധന്‍ ഓഫര്‍ പ്രകാരം 399 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുമ്പോഴാണ് അത്രയും തന്നെ തുക വൗച്ചറുകളായി തിരിച്ചുനല്‍കുക.

ഇതുപ്രകാരം ലഭിക്കുന്ന 50 രൂപയുടെ എട്ട് വൗച്ചറുകള്‍ ഓരോന്നുവീതം ഓരോതവണ റീച്ചാര്‍ജ് ചെയ്യുമ്പോഴും ഉപയോഗിക്കാം. ഒക്‌ടോബര്‍ 12 മുതല്‍ 18 വരെയാണ് ഓഫര്‍ ലഭ്യമാകുക.

400 രൂപയാണ് 50 രൂപയുടെ എട്ട് വൗച്ചറുകള്‍ പ്രകാരം കാഷ്ബാക്കായി നിങ്ങള്‍ക്ക് ലഭിക്കുക. നവംബര്‍ 15നുശേഷം 309 രൂപയോ അതിനുമുകളിലോ ഉള്ള റീചാര്‍ജുകള്‍ നിങ്ങള്‍ നടത്തിയാല്‍ ഓരോ വൗച്ചറുകള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം.

ഉദാഹരണത്തിന് 309 രൂപയുടെ റീച്ചാര്‍ജിന് 259രൂപ നല്‍കിയാല്‍ മതിയാകും. നിലവില്‍ പ്ലാന്‍ കാലാവധി ഉള്ളവര്‍ക്കും റീച്ചാര്‍ജ് ചെയ്യാം.

കാലാവധി തീരുന്നതിനനുസരിച്ച് പുതിയ ഓഫര്‍ പ്രാബല്യത്തില്‍ വരും. മൈ ജിയോ ആപ്പ്, ജിയോഡോട്ട്‌കോം, ജിയോ സ്റ്റോറുകള്‍, മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകള്‍ എന്നിവ വഴി റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.

അതോടൊപ്പം തന്നെ ഒക്ടോബര്‍ 19നുശേഷം താരിഫ് പ്ലാനുകള്‍ പരിഷ്‌കരിക്കാനും ജിയോയ്ക്ക് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്. എയര്‍ടെല്ലുമായി കടുത്ത മത്സരം നേരിടുന്നതിന്റെ പശ്ചാത്തലത്തിലാണ് ജിയോ പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്.

1399 രൂപക്ക് വില കുറഞ്ഞ 4 ജി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുമെന്ന് എയര്‍ടെല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഓഫറുമായി ജിയോ രംഗത്തെത്തിയിരിക്കുന്നത്.