Sports

മൂന്നാം തോൽവിയുമായി ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്ത്

 

അണ്ടർ-17 ലോകകപ്പിൽ ആഫ്രിക്കൻ കരുത്തരായ ഘാനയ്ക്കെതിരെ ഇന്ത്യയ്ക്ക് തോൽവി. എതിരില്ലാത്ത നാല് ഗോളിനാണ് ഘാന ഇന്ത്യയെ പരാജയപ്പെടുത്തത്. ഗ്രൂപ്പ് മത്സരങ്ങളിലെ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്തായി.

 

തുടർച്ചയായ രണ്ടാം വിജയത്തോടെ ഘാന പ്രീക്വാർട്ടറിൽ കടന്നു. എ ഗ്രൂപ്പ് ചാംപ്യൻമാരായാണ് ഘാനയുടെ മുന്നേറ്റം. ഘാന, കൊളംബിയ, യുഎസ്എ ടീമുകൾക്ക് ആറു പോയിന്റു വീതമാണെങ്കിലും ഗോൾ ശരാശരിയിലെ മികവാണ് ഘാനയെ ഒന്നാമതെത്തിച്ചത്. ഇന്നു നടന്ന രണ്ടാം മൽസരത്തിൽ യുഎസ്എയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു തോൽപ്പിച്ച കൊളംബിയ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ‌ കടന്നു.