ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് നവംബര്‍ ഒന്‍പതിന്; പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

single-img
12 October 2017


ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി കമ്മിഷന്‍ പ്രഖ്യാപിച്ചു. ഹിമാചല്‍പ്രദേശില്‍ വോട്ടെടുപ്പ് നവംബര്‍ ഒന്‍പതിനും വോട്ടെണ്ണല്‍ ഡിസംബര്‍ 18നും ആയിരിക്കും. ഹിമാചല്‍ പ്രദേശില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

ഗുജാറാത്തില്‍ ഡിസംബര്‍ 18നു മുന്‍പ് തിരഞ്ഞെടുപ്പ് നടത്തുമെന്നും കമ്മിഷന്‍ വ്യക്തമാക്കി. ഹിമാചല്‍പ്രദേശിലെ 68 അംഗ നിയമസഭയുടെ കാലാവധി ജനുവരി ഏഴിനാണ് അവസാനിക്കുന്നത്.