ആരോഗ്യ രംഗത്ത് കേരളം രാജ്യത്തിന് മാതൃകയെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി; യോഗിയെ കൊണ്ട് കേരളത്തെ വിമര്‍ശിച്ച കുമ്മനത്തിനും കൂട്ടര്‍ക്കും കിട്ടിയത് ‘എമണ്ടന്‍ പണി’

single-img
12 October 2017

കേരളത്തിലെ ആരോഗ്യ രംഗത്തിന് എതിരെ ഗുരുതരമായ ആരോപണങ്ങള്‍ യുപി മുഖ്യമന്ത്രി ഉന്നയിച്ചതിന് പിന്നാലെ കേരളത്തെ പ്രശംസിച്ച് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രംഗത്ത് എത്തി. ആരോഗ്യ രംഗത്ത് കേരളം രാജ്യത്തിന് മാതൃകയെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി ഡോ. ദീപക് സാവന്ത് കോഴിക്കോട്ട് പറഞ്ഞു.

ശിശുമരണ നിരക്ക് കുറച്ച് കേരളം ആരോഗ്യ രംഗത്ത് നടത്തുന്ന മുന്നേറ്റങ്ങളെ കുറിച്ച് പഠിക്കാനാണ് ശിവസേനാ നേതാവ് കൂടിയായ മഹാരാഷ്ട്ര ആരോഗ്യമന്ത്രി ദീപക് സാവന്ത് എത്തിയത്. കേരളത്തിലെ കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രികള്‍ സന്ദര്‍ശിച്ചാണ് പഠനം.

ശിശുമരണ നിരക്ക് കുറയ്ക്കുന്നതില്‍ എന്ത് സംവിധാനമാണ് ഇവിടെ നടപ്പിലാക്കിയത് എന്ന് മനസിലാക്കാനാണ് എത്തിയതെന്ന് മന്ത്രി പറഞ്ഞു. കേരളം നല്ല ഉദാഹരണമാണ്. എല്ലാവരും ഇത് കണ്ട് പഠിക്കണം. നല്ലത് എവിടെയായാലും എല്ലാ സംസ്ഥാനങ്ങളും പാഠമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.