യുഡിഎഫ് ഹര്‍ത്താലിനെതിരെ ഹൈക്കോടതി: ചെന്നിത്തലയോട് വിശദീകരണം തേടി

single-img
12 October 2017

കൊച്ചി: ഒക്ടോബര്‍ 16ന് യുഡിഎഫ് പ്രഖ്യാപിച്ച സംസ്ഥാന ഹര്‍ത്താലിനെതിരെ കേരള ഹൈക്കോടതി. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് കോടതി വിശദീകരണം തേടി. രമേശ് ചെന്നിത്തലക്ക് നോട്ടീസയക്കാന്‍ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.

ഹര്‍ത്താല്‍ നിയമ വിരുദ്ദമാണെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപനം വേണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ മാധ്യമങ്ങളിലൂടെ അറിയിക്കണമെന്നും സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.