ഇന്നലെ ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് ‘പണികിട്ടി’

single-img
12 October 2017

സാമൂഹിക മാധ്യമമായ ഫെയ്‌സ്ബുക്ക് വീണ്ടും പണിമുടക്കി. ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിശ്ചലമായ ഫെയ്‌സ്ബുക്ക് കുറച്ചുസമയം കഴിഞ്ഞതിന് ശേഷമാണ് പ്രവര്‍ത്തന സജ്ജമായത്.

പേജുകളും അക്കൗണ്ടുകളും ലോഡ് ആകാതിരിക്കുകയും പുതിയ പോസ്റ്റുകള്‍ ചെയ്യാതിരിക്കാനും കഴിയാത്ത സ്ഥിതിയുണ്ടായി. ഫെയ്‌സ്ബുക്ക് ഉടന്‍ പ്രവര്‍ത്തനസജ്ജമാകും എന്ന നോട്ടിഫിക്കേഷന്‍ പിന്നാലെയെത്തുകയായിരുന്നു.

മുന്നറിയിപ്പില്ലാതെയായിരുന്നു ഉപയോക്താക്കള്‍ക്ക് എഫ്ബി പണികൊടുത്തത്. വൈകുന്നേരം നാലു മുതലാണ് ഫേസ്ബുക്ക് പണിമുടക്കി തുടങ്ങിയത്. യുകെ, അമേരിക്കയുടെ പടിഞ്ഞാറ്, കിഴക്ക് തീരങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ഫെയ്‌സ്ബുക്ക് ചലനമറ്റത്.

ഇന്ത്യയിലും സമാന പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രവര്‍ത്തനരഹിതമായതിന്റെ കാരണം അന്വേഷിക്കുകയാണെന്നും വിവരം കിട്ടുന്ന മുറയ്ക്ക് അറിയിക്കാമെന്നുമാണ് ഫെയ്‌സ്ബുക്ക് നല്‍കുന്ന ഔദ്യോഗിക വിശദീകരണം.

ഫേസ്ബുക്കിന്റെ സമാനമായ പ്രശ്‌നം ഇന്‍സ്റ്റാഗ്രാമിലും നേരിട്ടു. ഇതാദ്യമായാണ് ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഒരുപോലെ പണിമുടക്കുന്നത്. ഫെയ്‌സ്ബുക്ക് ഉടമകള്‍ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിന്റെയും ഉടമകള്‍.