വേങ്ങര ഉപതെരഞ്ഞെടുപ്പിൽ വോ​​​ട്ടെ​​​ടു​​​പ്പ് തുടങ്ങി

single-img
11 October 2017

വേങ്ങര ഉപതെരഞ്ഞെടുപ്പിൽ വോ​​​ട്ടെ​​​ടു​​​പ്പ് തുടങ്ങി.രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെ വോട്ട് ചെയ്യാം. വൈകിട്ട് ആറിനു ബൂത്തിൽ പ്രവേശിച്ച് വരിയിൽ നിൽക്കുന്ന എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരമുണ്ടാകും.

ഒ​​രു​​ല​​ക്ഷ​​ത്തി എ​​ഴു​​പ​​തി​​നാ​​യി​​രം വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണ് സ​​​മ്മ​​​തി​​​ദാ​​​നാ​​​വ​​​കാ​​​ശം രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക. പ​​​ര​​​മാ​​​വ​​​ധി വോ​​​ട്ട​​​ർ​​​മാ​​​രെ പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ലെ​​​ത്തി​​​ക്കാ​​​നു​​​ള്ള ആ​​​സൂ​​​ത്ര​​​ണ​​​മാ​​​ണ് മുന്നണികൾ നടത്തിയിട്ടുള്ളത്. പൂർണമായും വിവിപാറ്റ് സംവിധാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

87750 പു​​​രു​​​ഷ​​​ൻ​​​മാ​​​രും 82259 സ്ത്രീ​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ 1,70,009 വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണ് വേങ്ങരയുടെ വി​​​ധി​​​യെ​​​ഴു​​​തു​​​ന്ന​​​ത്. രണ്ടു സ്വതന്ത്രരുൾപ്പെടെ ആറു സ്ഥാനാർഥികളാണു മത്സര രംഗത്തുള്ളത്. ​​​ആറു മാസം മുൻപു നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ വോട്ടിങ് ശതമാനം 67.70 ശതമാനമായിരുന്നു. കഴിഞ്ഞ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ 70.77 ശതമാനവും. വോട്ടെടുപ്പിനുശേഷം വോട്ടിങ് യന്ത്രങ്ങൾ തിരൂരങ്ങാടി പിഎസ്എംഒ കോളജിലെ സ്ട്രോങ് റൂമിലെത്തിക്കും. വോട്ടെണ്ണൽ ഞായറാഴ്ച.