നിങ്ങള്‍ക്ക് എന്തെങ്കിലും അസുഖമുണ്ടോ എന്ന് തിരിച്ചറിയാന്‍ ഇതാ ഒരു എളുപ്പ മാര്‍ഗം; വെറും ഒരു സ്പൂണ്‍ മാത്രംമതി

single-img
11 October 2017

നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് തന്നെ തിരിച്ചറിയാന്‍ സാധിക്കും. എങ്ങനെയെന്നല്ലേ… ഒരു ഡോക്ടറുടെയും സഹായമില്ലാതെ കേവലം മിനിറ്റുകള്‍ കൊണ്ട് നിങ്ങളുടെ ശരീരത്തെ ഏതെങ്കിലും രോഗം ബാധിച്ചിട്ടുണ്ടോയെന്ന് തിരിച്ചറിയാനുള്ള മാര്‍ഗമാണ് സ്പൂണ്‍ ടെസ്റ്റ്. ഒരു വൃത്തിയുള്ള സ്പൂണ്‍ മാത്രമാണ് ഈ ടെസ്റ്റ് നടത്താന്‍ ആവശ്യം.

രാവിലെ വെറും വയറ്റിലാണ് സ്പൂണ്‍ ടെസ്റ്റ് നടത്തേണ്ടത്. സ്പൂണ്‍ ടെസ്റ്റിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാന്‍ പാടില്ല. സ്പൂണ്‍ കൊണ്ട് നാവില്‍ അറ്റം മുതല്‍ നല്ലതു പോലെ ഉരസുക. കുറച്ച് നേരം ഇത് തുടര്‍ന്നതിനുശേഷം ഉമിനീര് ഈ സ്പൂണില്‍ പറ്റിപ്പിടിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

പിന്നീട് ഈ സ്പൂണ്‍ ഒരു സുതാര്യമായ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് സൂര്യപ്രകാശം ലഭിക്കുന്നിടത്തോ അല്ലെങ്കില്‍ നല്ല പ്രകാശമുള്ള ടേബിള്‍ ലാമ്പിനു കീഴിലോ വയ്ക്കുക. ഒരു മിനിറ്റിനു ശേഷം ഈ സ്പൂണ്‍ പുറത്തെടുക്കുക.

സ്പൂണിന് സംഭവിച്ചിരിക്കുന്ന മാറ്റങ്ങളാണ് ശ്രദ്ധിക്കേണ്ടത്. എന്തെങ്കിലും ഗന്ധമുണ്ടോയെന്നാണ് ആദ്യം പരിശോധിക്കേണ്ടത്. രൂക്ഷമായ ഗന്ധമോ മറ്റു അസാധാരണമായ അടയാളങ്ങളോ സ്പൂണില്‍ ഇല്ലെങ്കില്‍ നിങ്ങളുടെ ആന്തരിക അവയവങ്ങള്‍ ആരോഗ്യത്തോടെ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പിക്കാം.

അതസേമയം സ്പൂണില്‍ നിന്ന് നിങ്ങളുടെ വായ നാറ്റത്തേക്കാള്‍ രൂക്ഷമായ ദുര്‍ഗന്ധമാണ് അനുഭവപ്പെടുന്നതെങ്കില്‍ അത് ശ്വാസകോശത്തില്‍ അണുബാധയുണ്ടെന്നതിന്റെ സൂചനയാണത്. സ്പൂണിന്റെ ഗന്ധം അമോണിയക്കു സമാനമാണെമെങ്കില്‍ ഇത് വൃക്ക രോഗങ്ങളെയും പഴവര്‍ഗങ്ങളുടെ ഗന്ധമുണ്ടെങ്കില്‍ അത് പ്രമേഹത്തെയുമാണ് സൂചിപ്പിക്കുന്നത്.

അടുത്തത് സ്പൂണില്‍ അസാധാരണമായ അടയാളങ്ങളോ നിറങ്ങളോയുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്. സ്പൂണില്‍ വെളുത്ത നിറത്തില്‍ അടയാളങ്ങളുണ്ടെങ്കില്‍ അത് ശ്വാസകോശ അണുബാധയുണ്ടെന്ന സൂചനയിലേക്കും പര്‍പ്പിള്‍ നിറത്തിലെ അടയാളങ്ങളാണെങ്കില്‍ രക്തയോട്ടത്തിലെ പ്രശ്‌നങ്ങളിലേക്കും ശ്വാസനാള രോഗം, അധിക കൊളസ്‌ട്രോള്‍ നില എന്നിവയിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്.

രക്തത്തിലേക്ക് ഓക്‌സിജനെ എത്തിക്കുന്ന പ്രക്രിയയെ ബ്രോങ്കൈറ്റിസ് ബാധിക്കുന്നത് മൂലമാണ് പര്‍പ്പിള്‍ നിറമുണ്ടാകാന്‍ കാരണം. സ്പൂണില്‍ മഞ്ഞ നിറത്തിലുള്ള അടയാളമാണ് കാണുന്നതെങ്കില്‍ തൈറോയ്ഡ് ഗ്രന്ധിയുടെ പ്രവര്‍ത്തനത്തിലെ മോശം അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഓറഞ്ച് നിറമാണ് സ്പൂണിനെങ്കില്‍ ഇത് കിഡ്‌നി പ്രശ്‌നം ഉണ്ടെന്നുള്ളതിനു സൂചനയാണ്.