നഗ്‌ന ദൃശ്യങ്ങള്‍ പുറത്തു വിട്ടത് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐജി; ആദ്യം പീഡിപ്പിച്ചത് കെ.സി വേണുഗോപാല്‍: വെളിപ്പെടുത്തലുമായി സരിത എസ്.നായര്‍

single-img
11 October 2017

മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള തന്റെ നഗ്‌ന ദൃശ്യങ്ങള്‍ പുറത്തു വിട്ടത് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐജി എ പത്മകുമാറാണെന്ന വെളിപ്പെടുത്തലുമായി സരിത എസ്.നായര്‍ രംഗത്ത്. ഇതാദ്യമായാണ് വിവാദ നഗ്‌ന ദൃശ്യങ്ങളെക്കുറിച്ച് സരിത വെളിപ്പെടുത്തുന്നത്.

തന്റെ കയ്യിലുണ്ടായിരുന്ന ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് പുറത്തു വിട്ടതെന്നായിരുന്നു നേരത്തെ അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പത്മകുമാറിന്റെ പേര് ഇപ്പോഴാണ് പുറത്തു പറയുന്നത്.

ഇപ്പോഴുള്ള സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും സിഡിയും ദൃശ്യങ്ങളുമുണ്ടെന്നും നിലവില്‍ പുറത്തു വന്നിട്ടുള്ള കത്തില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വിടുമെന്നും സരിത പറഞ്ഞു.

തന്നെ ആദ്യം ചതിച്ചത് കോണ്‍ഗ്രസ് നേതാവും ആലപ്പുഴ എംപിയുമായ കെ.സി വേണുഗോപാലാണെന്ന് സരിത പറഞ്ഞു. നിരവധി പെണ്‍കുട്ടികളും സ്ത്രീകളും അയാളുടെ അടുത്തുണ്ട്. ഇഷ്ടത്തോടെയാണെങ്കില്‍ കുഴപ്പമില്ല, പക്ഷെ ഇഷ്ടമല്ലാതെ ഉപയോഗിക്കുന്നിടത്താണ് പ്രശ്‌നം.

സാമ്പത്തിക ചൂഷണം ആദ്യം തുടങ്ങിയത് ഉമ്മന്‍ചാണ്ടിയുടെ വിങ്ങില്‍നിന്ന് തന്നെയാണെന്നും സരിത പറഞ്ഞു. സ്ത്രീക്ക് നീതി ലഭ്യമാക്കിയതില്‍ മുഖ്യമന്ത്രിക്ക് നന്ദിയുണ്ടെന്നും സ്ത്രീയെന്ന നിലയില്‍ തനിക്ക് അഭിമാനം തോന്നുന്നതായും താന്‍ പറഞ്ഞ കാര്യങ്ങള്‍ കമ്മിഷന്‍ അംഗീകരിച്ചുവെന്നാണ് ഇതിലൂടെ വെളിവാകുന്നതെന്നും സരിത പറഞ്ഞു.

സോളാര്‍ കമ്മിഷനെ താന്‍ ആദ്യം സംശയത്തോടെയാണ് കണ്ടത്. എന്നാല്‍, കമ്മിഷന്‍ നിഷ്പക്ഷമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പിന്നീട് മനസിലായി. അതിനാലാണ് കമ്മീഷനുമായി സഹകരിച്ചതെന്നും അവര്‍ വ്യക്തമാക്കി.

സ്ത്രീയ്ക്ക് കിട്ടുന്ന പരിഗണനയില്‍ സന്തോഷമുണ്ട്. താന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് പറയുന്നില്ല. പക്ഷേ, എന്നോടൊപ്പം തെറ്റ് ചെയ്തവരും ശിക്ഷ അനുഭവിക്കണം. താന്‍ എഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരും ഉണ്ട്. ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സരിത പറഞ്ഞു. ഇനി ഒരു സ്ത്രീയ്ക്കും ഇങ്ങനെയൊരു അവസ്ഥയുണ്ടാവരുത്.

ഒരുപാട് കയ്‌പേറിയ അനുഭവങ്ങള്‍ തനിക്കുണ്ടായിട്ടുണ്ട്. ഒരു പ്രത്യേക വ്യക്തിക്കെതിരേയല്ല പ്രവര്‍ത്തിച്ചത്. അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങളെ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും സരിത പറഞ്ഞു. അതേസമയം മറ്റുളളവരുടെ രാഷ്ട്രീയഭാവി സംരക്ഷിക്കുക എന്നത് ഒരു കാലത്ത് താന്‍ ശ്രദ്ധിച്ചിരുന്നെന്നും ഇനിയങ്ങനെ ഉണ്ടാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.